കെവിന്‍ കൊലപാതകം: ഗാന്ധിനഗര്‍ എ.എസ്.ഐയ്ക്ക് ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധം,ആരോപണവുമായി കോടിയേരി ബാലകൃഷ്ണന്‍

കോട്ടയം: കെവിന്‍ കൊലപാതക കേസില്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ നടപടി നേരിട്ട ഗാന്ധിനഗര്‍ എ.എസ്.ഐയ്ക്ക് ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാന്‍ ഇയാള്‍ പ്രവര്‍ത്തിച്ചുവെന്ന് കോടിയേരി ആരോപിച്ചു. യുഡിഎഫ് കാലത്ത് പോലീസ് അസോസിയേഷന്റെ നേതാവായിരുന്നു ഇയാള്‍. എ.എസ്.ഐ തട്ടിപ്പു സംഘത്തിന് വേണ്ടിയും പ്രവര്‍ത്തിച്ചു. ഇത്തരക്കാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി മാതൃക കാണിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കുടുംബ പ്രശ്നത്തെ ചിലര്‍ രാഷ്ട്രീയ പ്രശ്നമാക്കുകയാണ്. പ്രതികള്‍ക്ക് ഡി.വൈ.എഫ്.ഐ ബന്ധമുണ്ടെന്ന് മനസ്സിലായിട്ടും പോലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായെന്നും കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കോട്ടയത്ത് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Similar Articles

Comments

Advertismentspot_img

Most Popular