മൂന്ന് മെഡിക്കല്‍ കോളജുകളില്‍ പ്രവേശന വിലക്ക്

ന്യൂഡല്‍ഹി: മൂന്ന് പുതിയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനത്തിന് അനുമതിയില്ല. പാലക്കാട് ഐഎംഎസ്, ഇടുക്കി മെഡിക്കല്‍ കോളജ്, അടൂര്‍ ശ്രീ അയ്യപ്പ കോളജുകളിലെ പ്രവേശനമാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) തടഞ്ഞത്. മറ്റ് ഒന്‍പതു മെഡിക്കല്‍ കോളജുകളിലെ ഇത്തവണത്തെ പ്രവേശനവും മെഡിക്കല്‍ കൗണ്‍സില്‍ തടഞ്ഞിട്ടുണ്ട്. മാനദണ്ഡങ്ങളനുസരിച്ചുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതാണു കാരണം. എംസിഐ ശുപാര്‍ശകള്‍ അംഗീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി.

SHARE