Category: NEWS

വലിയ വേദനകള്‍ ഉണ്ടാകാന്‍ പോകുകയാണ്; രണ്ടരലക്ഷം പേര്‍ മരിച്ചേക്കാം: ട്രംപ്

അടുത്ത രണ്ടാഴ്ച അമേരിക്കയ്ക്ക് വേദന നിറഞ്ഞ കാലമായിരിക്കുമെന്നും 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'വലിയ വേദനകള്‍ ഉണ്ടാകാന്‍ പോവുകയാണ്. വേദനനിറഞ്ഞ രണ്ടാഴ്ചക്കാലം'. വരാനിരിക്കുന്ന ബുദ്ധിമുട്ടേറിയ ആ ദിനങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കരും തയ്യാറായിരിക്കണമെന്ന്...

കൊറോണ ; പത്തനംതിട്ട സ്വദേശി മരിച്ചു

ന്യൂയോര്‍ക്ക് : കൊറോണ് ബാധിച്ച് യുഎസില്‍ മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡാണ് (43) മരിച്ചത്. ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനാണ്. തിവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അതേസമയം രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ...

നിസാമുദ്ദീന്‍; പങ്കെടുത്തവരില്‍ കൊറോണ ബാധിച്ച് മരിച്ചത് 10 പേര്‍, കേരളത്തില്‍നിന്ന് 270 പേര്‍ പങ്കെടുത്തു

തിരുവനന്തപുരം: ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 10 പേര്‍ ഇതിനോടകം മരിച്ച സാഹചര്യത്തില്‍ കേരളത്തിലും ശക്തമായ നിരീക്ഷണം. . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. നിസാമുദ്ദീനില്‍ നടന്ന രണ്ട് സമ്മേളനങ്ങളില്‍ കേരളത്തില്‍നിന്ന് 270 പേര്‍ പങ്കെടുത്തതായാണു വിവരം. ആദ്യ...

കൊറോണ;മരണ സംഖ്യ ദിനം പ്രതി വര്‍ദ്ധിക്കുന്നു; ഇതുവരെ മരിച്ചത് 42000 പേര്‍, സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 849 മരണം

ലോകത്ത് കൊറോണ ബാധിച്ച മരിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മരണസംഖ്യ 42000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 8 ലക്ഷം കടന്നു; ഇതില്‍ പകുതിയിലേറെയും ഇറ്റലിയിലും സ്‌പെയിനിലുമാണ്. ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും രോഗബാധയുടെ വേഗം കുറഞ്ഞപ്പോള്‍ മ്യാന്‍മര്‍, ടാന്‍സാനിയ എന്നിവിടങ്ങളില്‍ ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....

അഞ്ച് മാസത്തെ പെന്‍ഷന്‍ കൂടി വിതരണം ചെയ്യും; ഏപ്രില്‍ ഒമ്പതിനകം ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മാസത്തെ പെന്‍ഷന്‍കൂടി വിതരണം ചെയ്യാനുള്ള ഉത്തരവിറങ്ങിയതായി ധനമന്ത്രി തോമസ് ഐസക്. ഇപ്പോള്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് വീടുകളില്‍ എത്തിക്കുകയോ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് അയക്കുകയോ ചെയ്തിട്ടുള്ളത്. ഇനി ഡിസംബര്‍ മുതല്‍ ഏപ്രില്‍ മാസം വരെയുള്ള പെന്‍ഷന്‍ അനുവദിക്കുകയാണ്. രണ്ട് പ്രത്യേകതകളുണ്ട്....

ലോകമാകമാനം സാമ്പത്തിക മാന്ദ്യമുണ്ടാകും; ഇന്ത്യയും ചൈനയും രക്ഷപ്പെടും

കൊറോണ വ്യാപിച്ചത് കാരണം ലോകരാഷ്ട്രങ്ങളില്‍ സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കുമെന്നും ലക്ഷക്കണക്കിന് കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നും ഐക്യരാഷ്ട്ര സംഘടന (യുഎന്‍). ഇന്ത്യയും ചൈനയും ഒഴികെയുള്ള രാഷ്ട്രങ്ങളില്‍ വലിയ സാമ്പത്തിക പ്രയാസമുണ്ടാകുമെന്നും യുഎന്‍ ട്രേഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവും വസിക്കുന്ന വികസ്വര രാഷ്ട്രങ്ങളിലാണു...

സൗജന്യ റേഷന്‍ വാങ്ങാന്‍ ഓരോ ദിവസവും പോകേണ്ടത് ഇങ്ങനെയാണ്…

തിരുവനന്തപുരം: കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ നാളെ മുതല്‍ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. റേഷന്‍ കടകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയാകും റേഷന്‍ വിതരണം. റേഷന്‍ വീട്ടില്‍ എത്തിക്കുന്നതിന് ജനപ്രതിനിധികളുടെയോ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെയോ...

ക്രിക്കറ്റിനേക്കാളുപരി ശ്രദ്ധ മുടിയുടെ സ്‌റ്റൈലില്‍; കളി നിര്‍ത്തി സിനിമ അഭിനയിക്കാന്‍ പോകൂ… വിമര്‍ശനവുമായി താരം

യുവതാരങ്ങളെ വിമര്‍ശിച്ച് പാക്കിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ് രംഗത്ത്. ക്രിക്കറ്റിനേക്കാളുപരി മുടിയുടെ സ്‌റ്റൈലിലും ബാഹ്യമോടിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരങ്ങള്‍ക്കെതിരെയാണ് വിമര്‍ശനം. കളിയിലായാലും പരിശീലനത്തിലായാലും സമ്പൂര്‍ണമായി ക്രിക്കറ്റിനു സമര്‍പ്പിച്ചെങ്കില്‍ മാത്രമേ ഫലമുണ്ടാകൂ. അതിനിടെ മുടി സ്‌റ്റൈല്‍ ചെയ്യാനും മറ്റും പോകുന്നത് ശരിയല്ലെന്നും മിയാന്‍ദാദ് തുറന്നടിച്ചു....

Most Popular

G-8R01BE49R7