Category: NEWS

കൊറോണ: വ്യാജ പ്രചാരണം നടത്തിയ 10 പേര്‍ കോട്ടയത്ത് അറസ്റ്റില്‍

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ പത്ത് പേര്‍ കോട്ടയത്ത് അറസ്റ്റില്‍. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കുകയും കൊറോണ സ്ഥിരീകരിക്കുകയും ചെയ്തവര്‍ ഒളിച്ചു താമസിക്കുന്നുവെന്നായിരുന്നു വ്യാജപ്രചാരണം. കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയം തെക്കുംഗോപുരത്തുള്ള മുസ്ലീം പള്ളിയില്‍ ഫയര്‍ഫോഴ്‌സ് എത്തി അണുനശീകരണം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍കൂടി ഉപയോഗിച്ചാണ് വ്യാജപ്രചാരണം നടത്തിയത്....

അക്തര്‍ പറഞ്ഞത് തമാശ; ഐപിഎല്‍ പോലും നടത്താന്‍ ഗതിയില്ലാതെ നില്‍ക്കുമ്പോഴാണ്…

കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് ഫണ്ട് കണ്ടെത്താന്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് പരമ്പര നടത്താമെന്ന പാക്കിസ്ഥാന്‍ മുന്‍ താരം ഷോയ്ബ് അക്തറിന്റെ നിര്‍ദ്ദേശം തള്ളി ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല. ഐപിഎല്‍ പോലും നടത്താന്‍ ഗതിയില്ലാതെ നില്‍ക്കുമ്പോഴാണ് ഇന്ത്യ–പാക്കിസ്ഥാന്‍ പരമ്പരയെന്ന ആശയവുമായി അക്തര്‍...

നഴ്‌സുമാര്‍ക്ക് താമസിക്കാന്‍ കേരള ഹൗസ് വിട്ടുനല്‍കണം…

ഡല്‍ഹിയില്‍ വിവിധ ആസ്പത്രികളിലായി കൊറോണ വാര്‍ഡുകളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ക്ക് താമസിക്കാനായി ഡല്‍ഹി കേരളഹൗസ് വിട്ടുനല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് പിണറായി വിജയനോട് ആവശ്യപ്പെട്ടു. നഴ്‌സുമാര്‍ക്ക് താമസം, ഭക്ഷണം, ആരോഗ്യ പരിപാലനം എന്നിവ കേരളഹൗസില്‍ സൗജന്യമായി നല്‍കണമെന്നാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍...

പ്രവാസി മലയാളികള്‍ മെയ് വരെ കാത്തിരിക്കണം; വിമാന സര്‍വീസ് ഇപ്പോള്‍ ആരംഭിക്കില്ല

പ്രവാസി മലയാളികളില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ലോക്ഡൗണിനു ശേഷം എല്ലാവരെയും നാട്ടിലെത്തിച്ചാല്‍ ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്താല്‍ ബുദ്ധിമുട്ടുണ്ട്. പ്രവാസികള്‍ മേയ് വരെ കാത്തിരിക്കേണ്ടിവരുമെന്ന് മന്ത്രി സൂചിപ്പിച്ചു. വിമാനം ചാര്‍ട്ടര്‍ ചെയ്ത് എത്താന്‍ വിദേശത്തുള്ള മലയാളി സംഘങ്ങള്‍...

കൊറോണ: 20 സംസ്ഥാനങ്ങളില്‍ സമൂഹ വ്യപാനം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് കൊവിഡ് സമൂഹവ്യാപന സൂചന നല്‍കി ഐസിഎംആര്‍ റിപ്പോര്‍ട്ട്. 20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ടാംഘട്ട റാന്‍ഡം ടെസ്റ്റിലൂടെയാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് 199 പേരാണ് മരിച്ചിരിക്കുന്നത്. 6412 പേരെയാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 12...

ഭീകരര്‍ കൊറോണയെ ആയുധമാക്കുമോ..?

കൊറോമ വൈറസിനെ ഭീകരര്‍ ആയുധമായി ഉപയോഗിച്ചേക്കാമെന്ന ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ലോകമെമ്പാടും ജൈവ ഭീകരാക്രമണത്തിനുള്ള അവസരമാണ് കോവിഡ്19 കാലത്ത് ഭീകരര്‍ക്ക് മുമ്പില്‍ തുറന്നുകിട്ടിയിരിക്കുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വൈറസ് ബാധിച്ചയാളില്‍ നിന്നുള്ള സ്രവകണങ്ങളോ സാമ്പിളുകളോ...

ഇന്ത്യയില്‍നിന്നും മരുന്ന് കയറ്റുമതി ചെയ്യാമോ..?

ന്യൂഡല്‍ഹി: കോവിഡ്19 ചികിത്സയ്ക്ക് സഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നിന് പുറമെ പനി നിയന്ത്രിക്കുന്നതിനുള്ള പാരസെറ്റമോളിനും വിവിധ രാജ്യങ്ങളില്‍നിന്നും ആവശ്യമുയരുന്നു. ലോകത്തിലേറ്റവും കൂടുതല്‍ പാരസെറ്റമോള്‍ ഗുളികകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രതിമാസം 5,600 മെട്രിക് ടണ്‍ പാരസെറ്റമോള്‍ ഗുളികകളാണ് ഇന്ത്യ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയില്‍ മാസം 200...

ലോക്ക്ഡൗണില്‍ കുടുങ്ങിയ മകനെ രക്ഷിക്കാന്‍ 1400 കിലോമീറ്റര്‍ സ്‌കൂട്ടര്‍ ഓടിച്ച് അമ്മ..!!!

ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിയ മകനെ രക്ഷിക്കാനായി ഒരു അമ്മ സ്‌കൂട്ടറില്‍ യാത്ര ചെയ്തത് 1400 കിലോമീറ്റര്‍. തെലുങ്കാനയില്‍ നിന്നും ആന്ധ്ര പ്രദേശിലേക്കായിരുന്നു 48 കാരിയായ റസിയ ബീഗത്തിന്റെ യാത്ര. മാര്‍ച്ച് 12 ന് നെല്ലൂരില്‍ പോയ തന്റെ ഇളയ മകന്‍ നിസാമുദ്ദീന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ...

Most Popular

G-8R01BE49R7