ലോക്ക്ഡൗണില്‍ കുടുങ്ങിയ മകനെ രക്ഷിക്കാന്‍ 1400 കിലോമീറ്റര്‍ സ്‌കൂട്ടര്‍ ഓടിച്ച് അമ്മ..!!!

ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിയ മകനെ രക്ഷിക്കാനായി ഒരു അമ്മ സ്‌കൂട്ടറില്‍ യാത്ര ചെയ്തത് 1400 കിലോമീറ്റര്‍. തെലുങ്കാനയില്‍ നിന്നും ആന്ധ്ര പ്രദേശിലേക്കായിരുന്നു 48 കാരിയായ റസിയ ബീഗത്തിന്റെ യാത്ര. മാര്‍ച്ച് 12 ന് നെല്ലൂരില്‍ പോയ തന്റെ ഇളയ മകന്‍ നിസാമുദ്ദീന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തിരികെ എത്താന്‍ സാധിച്ചില്ല.

ഇതോടെയാണ് പോലീസ് അനുമതിയോടെ റസിയ യാത്ര തിരിച്ചത്. ആദ്യം കാറിന് പോകാനാണ് നിശ്ചയിച്ചത്. എന്നാല്‍ പിന്നീട് സ്‌കൂട്ടറില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ തെലുങ്കാനയില്‍ നിന്നും തിരിച്ച് റസിയ ബീഗം മകനുമായി ബുധനാഴ്ച മടങ്ങിയെത്തി. ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു യാത്രയെന്നും അവര്‍ പറഞ്ഞു.

രാത്രിയുള്ള യാത്രയായിരുന്നു വലിയ വെല്ലുവിളിയെന്നും ബീഗം പറഞ്ഞു. ഹൈദരാബാദില്‍ നിന്നും 200 കിലോ മീറ്റര്‍ അകലെയുള്ള നിസാമാബാദിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയാണ് റസിയ ബീഗം. 15 വര്‍ഷം മുന്‍പ് ഇവരുടെ ഭര്‍ത്താവ് മരിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular