Category: NEWS

പ്രവാസികള്‍ക്ക് കോവിഡ് പരിശോധന; പ്രധാനമന്ത്രി തീരുമാനിക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. നിലവില്‍ ഇതുസംബന്ധിച്ച് നിര്‍ദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്നും തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മറ്റു രാജ്യങ്ങളില്‍നിന്ന് വരുന്ന മലയാളികള്‍ക്ക് കോവിഡ്...

വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നു; കുഞ്ഞിനെ പറമ്പില്‍ ഉപേക്ഷിച്ചു

മാതാപിതാക്കള്‍ക്കൊപ്പം വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന 6 മാസം പ്രായമുള്ള കുഞ്ഞിനെ കടത്തിക്കൊണ്ടു പോയി സ്വര്‍ണം കവര്‍ന്ന കേസില്‍ കേസില്‍ 2 പേര്‍ അറസ്റ്റിലായി. കുഞ്ഞിനെ പിന്നീട് തൊട്ടടുത്ത പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊറ്റങ്കര റാണി നിവാസില്‍ വിജയകുമാര്‍(40), ഇയാളുടെ ബന്ധു മണികണ്ഠന്‍(28) എന്നിവരെയാണ് കണ്ണനല്ലൂര്‍...

ഉത്ര വധക്കേസ്; പാമ്പിനെ എത്തിച്ചതുള്‍പ്പെടെ നാല് വാഹനങ്ങള്‍ പിടിച്ചെടുത്തു

ഉത്രയെ കൊലപ്പെടുത്താന്‍ പാമ്പിനെ എത്തിച്ചതുള്‍പ്പെടെ 4 വാഹനങ്ങള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. കേസിലെ പ്രതി ഭര്‍ത്താവ് സൂരജ്, പാമ്പിനെ കൈമാറിയ ചാവര്‍കോട് സുരേഷ് എന്നിവര്‍ പാമ്പുമായി സഞ്ചരിച്ച വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. സൂരജിന്റെ കാര്‍, ബൈക്ക്, സുരേഷിന്റെ അംബാസഡര്‍ കാര്‍, സ്‌കൂട്ടര്‍ എന്നിവയാണ് പിടിച്ചെടുത്തത്. സൂരജിന്റെ പിതാവിന്...

മേയറുടെ ഓഫീസില്‍ മൂര്‍ഖന്‍..!! രണ്ടാം നിലയില്‍ പട്ടാപ്പകല്‍ പാമ്പ് എങ്ങെനെയെത്തി..? ഒരാഴ്ചയ്ക്കിടെ ഓഫീസില്‍ കണ്ടെത്തുന്ന നാലാമത്തെ പാമ്പ്

കോര്‍പറേഷന്‍ ഓഫിസിന്റെ രണ്ടാം നിലയിലുള്ള മേയറുടെ ഓഫിസിനു മുന്നില്‍ മൂര്‍ഖന്‍ പാമ്പ്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 കഴിഞ്ഞപ്പോഴാണ് പാമ്പിനെ കണ്ടത്. തല്ലിക്കൊന്നെങ്കിലും വരാന്തയില്‍ ഉള്‍പ്പെടെ തിരക്കുളള സമയത്ത് താഴത്തെ നിലയില്‍ നിന്നു പാമ്പ് മുകളിലെത്തിയത് എങ്ങനെയെന്നു സംശയം. പാമ്പിനെ കാണുമ്പോള്‍ മേയര്‍...

ഒരു അജ്ഞാതന്‍ സിറിഞ്ച് കൊണ്ട് തുടയില്‍ കുത്തി; 10 വയസുകാരന്റെ പരാതിയില്‍ അന്വേഷണം; ഒടുവില്‍ കണ്ടെത്തിയത്…

വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ ഞെട്ടിയെഴുന്നേറ്റ് 10 വയസുകാരന്‍ ബഹളം വച്ചു. ഒരു അജ്ഞാതന്‍ ജനലിലൂടെ സിറിഞ്ച് കൊണ്ടു കുത്തിയെന്ന് പറഞ്ഞായിരുന്നു ബഹളം. സംഗതി പൊലീസ് സ്റ്റേഷന്‍ വരെ എത്തി. 10 വയസ്സുകാരന്റെ പരാതി പൊലീസിനെയും വീട്ടുകാരെയും വട്ടംചുറ്റിച്ചു. വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ ആശങ്കയിലായി. ഒടുവില്‍ ആശുപത്രിയിലെത്തി...

കോവിഡില്‍ നിന്ന് രക്ഷപെടണമെങ്കില്‍ മോദി ജിയുടെ സഹായം തേടൂ; അഫ്രീദിയുടെ പോസ്റ്റിന് കേന്ദ്രമന്ത്രിയുടെ കമന്റ്

തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ച കാര്യം വ്യക്തമാക്കി പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തപ്പോള്‍ നിരവധി പ്രമുഖര്‍ പ്രതികരണവുമായി രംഗത്തെത്തി. എന്നാല്‍ ഈ ട്വീറ്റിന് താഴെ പ്രത്യക്ഷപ്പെട്ട ഒരു കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്. 'കോവിഡ് 19ല്‍നിന്ന് താങ്കള്‍ക്ക് രക്ഷപ്പെടണോ? മോദി...

തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്

ഡല്‍ഹി: തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ് . ഇന്ന പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് വര്‍ദ്ധിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ പെട്രോളിന് നാല് രൂപ അമ്പത്തിമൂന്ന് പൈസയും ഡീസലിന് നാല് രൂപ നാല്‍പ്പത്തിയൊന്ന് പൈസയുമാണ് വര്‍ദ്ധിച്ചത്. കൊച്ചിയില്‍...

രാജ്യത്തു കോവിഡ് കുതിക്കുന്നു; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു

ന്യൂഡല്‍ഹി: രാജ്യത്തു കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോഗം വിളിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങിലെയും കോവിഡ് പ്രതിരോധ...

Most Popular