മേയറുടെ ഓഫീസില്‍ മൂര്‍ഖന്‍..!! രണ്ടാം നിലയില്‍ പട്ടാപ്പകല്‍ പാമ്പ് എങ്ങെനെയെത്തി..? ഒരാഴ്ചയ്ക്കിടെ ഓഫീസില്‍ കണ്ടെത്തുന്ന നാലാമത്തെ പാമ്പ്

കോര്‍പറേഷന്‍ ഓഫിസിന്റെ രണ്ടാം നിലയിലുള്ള മേയറുടെ ഓഫിസിനു മുന്നില്‍ മൂര്‍ഖന്‍ പാമ്പ്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 കഴിഞ്ഞപ്പോഴാണ് പാമ്പിനെ കണ്ടത്. തല്ലിക്കൊന്നെങ്കിലും വരാന്തയില്‍ ഉള്‍പ്പെടെ തിരക്കുളള സമയത്ത് താഴത്തെ നിലയില്‍ നിന്നു പാമ്പ് മുകളിലെത്തിയത് എങ്ങനെയെന്നു സംശയം. പാമ്പിനെ കാണുമ്പോള്‍ മേയര്‍ ഹണി ബഞ്ചമിന്‍ ചേംബറില്‍ ഇല്ലായിരുന്നെങ്കിലും ഓഫിസ് കെട്ടിടത്തില്‍ ഉണ്ടായിരുന്നു.

മേയര്‍ ചേംബറിലേക്ക് മടങ്ങിയെത്തുമ്പോഴേക്കും തല്ലിക്കൊന്നു. ഒരാഴ്ചയ്ക്കിടയില്‍ കോര്‍പറേഷന്‍ ഓഫിസില്‍ കാണുന്ന നാലാമത്തെ പാമ്പാണ് ഇത്. മറ്റു 3 പാമ്പിനെയും കണ്ടതു താഴത്തെ നിലയിലാണ്. ഹെല്‍ത്ത് ഓഫിസറുടെ മുറിക്കു മുന്നിലും റവന്യു വിഭാഗത്തിനു മുന്നിലും അന്വേഷണ കൗണ്ടറിനു മുന്നിലും ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പാമ്പിനെ കണ്ടത്.

ഇവയെ തല്ലിക്കൊല്ലുകയായിരുന്നു. കോര്‍പറേഷന്‍ ഓഫിസ് ചായം തേച്ചു മോടി പിടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ പാമ്പുകള്‍ മാളം വിട്ടു പുറത്തിറങ്ങിയതാണെന്നു കരുതുന്നു. എന്നാല്‍ പടിക്കെട്ടുകള്‍ കയറി പാമ്പ് മേയറുടെ ഓഫിസിനു മുന്നിലെത്തിയത് എങ്ങനെയെന്നാണു ജീവനക്കാരുടെ സംശയം. ദിവസവും ഒട്ടേറെപ്പേര്‍ എത്തുന്ന കോര്‍പറേഷന്‍ ഓഫിസില്‍ ഏറ്റവും തിരക്കേറിയ സ്ഥലത്തു തുടര്‍ച്ചയായി പാമ്പിനെ കാണുന്നുണ്ടെങ്കിലും മാളങ്ങള്‍ അടച്ചു സുരക്ഷിതത്വം ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ അനാസ്ഥ കാണിക്കുന്നതായി പരാതി ഉയരുന്നു.

follow us: pathram online latest news

Similar Articles

Comments

Advertisment

Most Popular

തുനീസിയയ്‌ക്ക് ഓസ്ട്രേലിയൻ പ്രഹരം; ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തിൽ ഓസ്ട്രേലിയ 1–0 വിജയിച്ചു

ദോഹ: കരുത്തൻമാരായ ഡെൻമാർക്കിനോടു സമനില വഴങ്ങിയതിനു പിന്നാലെ വിജയം തേടിയിറങ്ങിയ തുനീസിയയ്‌ക്ക് ഓസ്ട്രേലിയൻ പ്രഹരം. ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തിൽ വിജയം ഓസ്ട്രേലിയയ്ക്ക് ഒപ്പം. (1–0) നായിരുന്നു ഓസ്‌‌ട്രേലിയൻ വിജയം. 23–ാം മിനിറ്റിൽ...

മന്ത്രി ആർ. ബിന്ദുവിനെതിരെ കോടതിയലക്ഷ്യത്തിന് അനുമതിതേടി അറ്റോർണി ജനറലിന് അപേക്ഷ

ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങൾക്ക് ഒപ്പം സുപ്രീം കോടതി നിൽക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അപേക്ഷ. അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിക്കാണ് ബിജെപിയുടെ...

ബ്രൂസ് ലീയുടെ മരണ കാരണം അമിതമായി വെള്ളം കുടിച്ചത് ;പുതിയ കണ്ടെത്തൽ

ചൈനീസ് ആയോധനകലയ്ക്ക് ഹോളിവുഡിൽ പ്രചാരം നേടിക്കൊടുക്കുകയും ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത സൂപ്പർതാരമാണ് ബ്രൂസ് ലീ. 1973 ജൂലൈയിൽ 32ാം വയസ്സിൽ തലച്ചോറിലുണ്ടായ നീർവീക്കമായ സെറിബ്രൽ എഡിമ ബാധിച്ചാണ് ബ്രൂസ് ലീയുടെ മരണമെന്നാണ്...