Category: Kerala

ശ്രീജിത്തിന്റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്സണ് യൂത്ത് കോണ്‍ഗ്രസുകാരുടെ ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: ശ്രീജിത്തിന്റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്സണ് നേരെ യൂത്ത്കോണ്‍ഗ്രസ് ആക്രമണം. വാരിയെല്ല് തകര്‍ന്ന ആന്‍ഡേഴ്സണെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍മുന്‍ കെ എസ് യു പ്രവര്‍ത്തകനായ ആന്‍ഡേഴ്സന്‍ കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ സമരപന്തലിലെത്തിയ ചെന്നിത്തലയെ വിമര്‍ശിച്ചിരുന്നു.ചെന്നിത്തല...

മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ കേസ്, ജസ്റ്റിസ് കുര്യന്‍ ജോസഫും പിന്‍മാറി: ജഡ്ജിമാരുടെ പിന്‍മാറ്റം മൂന്നാം തവണയും

ന്യൂഡല്‍ഹി: മുന്‍മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറ്റ കേസില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറി. ഇത് മൂന്നാം തവണയാണ് ജഡ്ജി പിന്‍മാറുന്നത്. ജസ്റ്റിസ് കുര്യന്‍ ജോസഫ് ആണ് ഇത്തവണ പിന്‍മാറിയത്.ആര്‍ കെ അഗര്‍വാള്‍, എ എം സപ്രേ എന്നിവരുടെ ബെഞ്ച് ആയിരുന്നു...

മാണിക്കെതിരെയുള്ള ബാര്‍കോഴക്കേസ് ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്! വിവരങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം

കൊച്ചി: മുന്‍ ധനമന്ത്രി കെ.എം മാണിയ്ക്കെതിരെയുള്ള ബാര്‍ കോഴക്കേസ് ചര്‍ച്ച ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. ഇത്തരം ചര്‍ച്ചകള്‍ വിലക്കണമെന്ന മാണിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. ബാര്‍ കോഴകേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ വിജിലന്‍സ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു....

ആര്‍.എസ്.എസുകാരന് മുന്നില്‍ ഒരു ഗ്ലാസില്‍ കിവി ജ്യൂസും ഒരു ഗ്ലാസില്‍ ഗോമൂത്രവും വെച്ചാലും ഇതുതന്നെ സംഭവിക്കും.. മണ്ടന്മാര്‍ അവര്‍ക്ക് മനസിലായ മീനും എടുത്തുകൊണ്ടുപോയി കടിപിടി കൂടുന്നു; റിമയെ പിന്തുണച്ച് രശ്മിനായര്‍

കൊച്ചി: സമൂഹത്തിലെ സ്ത്രീ വിവേചനത്തെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചും പൊതുവേദിയില്‍ പറഞ്ഞ നടി റിമ കല്ലിങ്കലിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണത്തെ പരിഹസിച്ച് മോഡല്‍ രശ്മി നായര്‍. റിമ ഫെമിനിസത്തെ കുറിച്ച് ഏറ്റവും ലളിതമായ എല്ലാ മനുഷ്യരും കടന്നു വരുന്ന ജീവിത പരിസരത്തെ ഉദാഹരണം ആക്കി സംസാരിച്ചു....

ശ്രീജിത്തിന്റെ സമരം ഫലംകണ്ടു… ശ്രീജിവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും, വിജ്ഞാപനം ശ്രീജിത്ത് കൈമാറി

തിരുവനന്തപുരം: ശ്രീജിത്തിന്റെ സമരം ഫലം കണ്ടു. ശ്രീജീവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലെത്തി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനാണ് വിജ്ഞാപനം ശ്രീജിത്തിന് കൈമാറിയത്. വി.ശിവന്‍കുട്ടിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി കുടുംബത്തിനു നല്‍കിയ ഉറപ്പുകള്‍ പാലിച്ചുവെന്ന്...

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണമില്ല; അന്വേഷണ ഉദ്യോഗസ്ഥന് താക്കീത് മാത്രം, തുടര്‍നടപടികള്‍ കോടതി അവസാനിപ്പിച്ചു

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണമില്ല. അന്വേഷണ ഉദ്യോഗസ്ഥന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി താക്കീത് നല്‍കി. കുറ്റപത്രം ചോര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം അന്വേഷണ ഉദ്യോഗസ്ഥനാണ്. കുറ്റപത്രം ചോര്‍ന്നത് ഗൗരവകരമാണെന്നും കോടതി നിരീക്ഷിച്ചു. ദിലീപിന്റെ പരാതിയിലെ തുടര്‍നടപടികള്‍ കോടതി...

പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി… എ.ഡി.ജി.പി ബി. സന്ധ്യയെ തെറിപ്പിച്ചു, പകരക്കാരനായി എസ് അനില്‍കാന്ത്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറായി കെ പത്മകുമാര്‍

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി നടത്തി പിണറായി സര്‍ക്കാര്‍. ദക്ഷിണമേഖല എഡിജിപി ബി.സന്ധ്യയെ ചുമതലയില്‍നിന്ന് മാറ്റി. സന്ധ്യയ്ക്ക് പകരക്കാരനായി വരുന്നത് നിലവില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായ എസ്. അനില്‍കാന്തനാണ്. അപ്രധാന പദവിയായ പൊലീസ് ട്രെയിനിങ് കോളെജ് മേധാവിയായാണ് സന്ധ്യയെ ചവിട്ടി താഴ്ത്തിയിരിക്കുന്നത്. കൊച്ചി...

ഭക്ഷ്യവിഷബാധ: തിരുവനന്തപുരത്ത് 57 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍, വിഷബാധയ്ക്ക് കാരണം സ്‌കൂളില്‍ നല്‍കിയ മുട്ട…?

തിരുവനന്തപുരം: തിരുവനന്തപുരത്ത് 57 വിദ്യാര്‍ഥികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോന്നയ്ക്കല്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് ഭക്ഷ്യ വിഷബാധയേറ്റതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളെജ് എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് കഴിക്കാന്‍നല്‍കിയ മുട്ടയില്‍ നിന്നോ കറിയില്‍ നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് പ്രഥമിക നിഗമനം. ആ...

Most Popular

G-8R01BE49R7