ആര്‍.എസ്.എസുകാരന് മുന്നില്‍ ഒരു ഗ്ലാസില്‍ കിവി ജ്യൂസും ഒരു ഗ്ലാസില്‍ ഗോമൂത്രവും വെച്ചാലും ഇതുതന്നെ സംഭവിക്കും.. മണ്ടന്മാര്‍ അവര്‍ക്ക് മനസിലായ മീനും എടുത്തുകൊണ്ടുപോയി കടിപിടി കൂടുന്നു; റിമയെ പിന്തുണച്ച് രശ്മിനായര്‍

കൊച്ചി: സമൂഹത്തിലെ സ്ത്രീ വിവേചനത്തെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചും പൊതുവേദിയില്‍ പറഞ്ഞ നടി റിമ കല്ലിങ്കലിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണത്തെ പരിഹസിച്ച് മോഡല്‍ രശ്മി നായര്‍. റിമ ഫെമിനിസത്തെ കുറിച്ച് ഏറ്റവും ലളിതമായ എല്ലാ മനുഷ്യരും കടന്നു വരുന്ന ജീവിത പരിസരത്തെ ഉദാഹരണം ആക്കി സംസാരിച്ചു. ഈ മണ്ടന്മാര്‍ അതില്‍ അവന്മാര്‍ക്ക് മനസിലായ മീനും എടുത്തുകൊണ്ട് പോയി കടിപിടികൂടുന്നുവെന്ന് രശ്മി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

രശ്മി നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു പട്ടിയുടെ മുന്നില്‍ ഒരു ബ്ലാക്ക്ഫോറസ്റ്റ് കേക്കും ഒരു അയല തലയും വച്ചാല്‍ എന്താകും സംഭവിക്കുക. പട്ടി അതിന് പറ്റുന്ന അയല തലയും എടുത്തു പോയി മറ്റു പട്ടികളുമായി കടിപിടികൂടും. പോകുന്ന വഴി കേക്കില്‍ കാല് വച്ച് ചവിട്ടുകയോ ഒറ്റ കാല് പൊക്കി മൂത്രമൊഴിക്കുകയോ ചെയ്യും. അതില്‍ കൂടുതല്‍ കേക്ക് എന്താണെന്നോ അത് കഴിക്കുന്ന രുചി എന്താണെന്നോ പട്ടിക്കു മനസിലാകില്ല.

അത്രേയുള്ളൂ റിമക്കെതിരെ ഉള്ള ട്രോളും. റിമ ഫെമിനിസത്തെ കുറിച്ച് ഏറ്റവും ലളിതമായ എല്ലാ മനുഷ്യരും കടന്നു വരുന്ന ജീവിത പരിസരത്തെ ഉദാഹരണം ആക്കി സംസാരിച്ചു. ഈ മണ്ടന്മാര്‍ അതില്‍ അവന്മാര്‍ക്ക് മനസിലായ മീനും എടുത്തുകൊണ്ട് പോയി കടിപിപിടികൂടുന്നു.

എഡിറ്റ് : ഒരുപമ കൂടി, ആര്‍.എസ്.എസുകാരന് മുന്നില്‍ ഒരു ഗ്ലാസില്‍ കിവി ജ്യൂസും ഒരു ഗ്ലാസില്‍ ഗോ മൂത്രവും വച്ചാലും ഇത് തന്നെ സംഭവിക്കും. അവന്‍ ഗോ മൂത്രം എടുത്തു കുടിച്ചിട്ട് ദണ്ട എടുത്തു കിവി ഇരുന്ന ഗ്ലാസ് തല്ലി പൊട്ടിച്ചു അവിടൊരു കാവി കൊടിയും കുത്തി വയ്ക്കും. കാരണം ചോദിച്ചാല്‍ കിവി പച്ച ആണെന്ന് പറയും. അതിന്റെ പോഷക ഗുണങ്ങളെ കുറിച്ചൊക്കെ അവനോടു പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.

Similar Articles

Comments

Advertismentspot_img

Most Popular