Category: Kerala

മാര്‍ച്ച് 12ലെ ഇംഗ്ലീഷ് എസ്.എസ്.എല്‍.സി പരീക്ഷ മാറ്റി

തിരുവനന്തപുരം: മാര്‍ച്ച് 12ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്.എസ്.എല്‍.സി ഇംഗ്ലീഷ് പരീക്ഷ മാര്‍ച്ച് 28 ലേക്ക് മാറ്റി. വൈകുണ്ഠസ്വാമി ജന്മദിനം പ്രമാണിച്ച് നിയന്ത്രിത അവധി പ്രഖ്യാപിച്ചതിനാലാണ് 12ലെ പരീക്ഷ മാറ്റിവച്ചത്. ഇന്നു ഡി.പി.ഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യു.ഐ.പി മീറ്റിങിലാണ് ഈ തീരുമാനം ഉണ്ടായത്.

ജനപ്രതിനിധി ആണെങ്കിലും ഞാനും ഒരു സ്ത്രീയാണ്, ദയവു ചെയ്ത് എന്റെ കാര്യത്തില്‍ ഇടപെടാന്‍ വരരുത്: അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും മറുപടിയുമായി പ്രതിഭ എംഎല്‍എ

വിവാഹമോചനം തേടി ആലപ്പുഴ കുടുംബകോടതിയെ സമീപിച്ചെന്ന വാര്‍ത്തയില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് കായംകുളം എംഎല്‍എ യു. പ്രതിഭ . തന്റെ വെബ്സൈറ്റില്‍ എഴുതിയിട്ട കുറിപ്പിലാണ് എംഎല്‍എയുടെ പ്രതികരണം. പ്രതിഭ എംഎല്‍എ എഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം സുഹൃത്തുക്കളേ, വ്യക്തിപരമായ എന്റെ ജീവിതത്തെ സംബന്ധിക്കുന്ന ഒരു തീരുമാനത്തിലൂടെ ഞാന്‍...

ശുചിമുറി സേവനം തേടിയെത്തിയ പി ജയരാജന്റെ മകന് പൊലീസ് സ്റ്റേഷനില്‍ അപമാനിച്ച സംഭവം, എ.എസ്.ഐക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: പി ജയരാജന്റെ മകനെ അപമാനിച്ച കേസില്‍ എ.എസ്.ഐ ക്ക് സസ്പെന്‍ഷന്‍. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ എ എസ് ഐ കെ.എം മനോജിനെയാണ് സസ്പെന്‍ഡ് ചെയ്തത്.പൊലീസ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റാണ് കെ എം മനോജ്. സ്റ്റേഷനിലെ ശുചിമുറി ഉപയോഗവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അപമാനിച്ചെന്നായിരുന്നു...

ജിത്തുവിനെ അമ്മ കൊന്നത് കഴുത്തില്‍ ഷാള്‍ മുറുക്കി, മൃതദേഹം രണ്ടുതവണ കത്തിച്ചു; ജയയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി

കൊല്ലം: കൊട്ടിയത്ത് പതിനാല് വയസ്സുകാരന്‍ ജിത്തുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ ജയ ജോബിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മകനെ കൊലപ്പെടുത്തിയത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണെന്ന മുന്‍ നിലപാടില്‍ത്തന്നെ ജയ ഉറച്ചു നില്‍ക്കുന്നതായി പൊലീസ് വെളിപ്പെടുത്തി. തന്റെ വിലക്ക് വകവയ്ക്കാതെ മകന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോയെന്നും മടങ്ങിയെത്തിയപ്പോള്‍...

ശ്രീജിത്തിന്റെ സമരം സര്‍ക്കാര്‍ കണ്ടുതുടങ്ങി, ശ്രീജിവിന്റെ മരണത്തിന് കാരണക്കാരായ പൊലിസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവ് പൊലിസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവത്തില്‍ ഉള്‍പ്പെട്ട പൊലിസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വിലക്കുന്ന സ്റ്റേ നീക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടപടിയ്ക്ക് സ്റ്റേ ഉള്ളതിനാല്‍ കേസിന്റെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ സി.ബി.ഐ...

ഇന്ധന വിലവര്‍ധന, 24ന് സംസ്ഥാനത്ത് വാഹന പണിമുടക്ക്

തിരുവനന്തപുരം: വരുന്ന ബുധനാഴ്ച, 24 ന് സംസ്ഥാനത്ത് വാഹന പണമുടക്ക്. ഡീസല്‍, പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് സമരം. സ്വകാര്യ ബസ്, ഓട്ടോ, ലോറി, ടാക്സി തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. സംയുക്ത യൂണിയനാണ് സമരം പ്രഖ്യാപിച്ചത്.

സംഘപരിവാര്‍ യോഗത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍… ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, ചര്‍ച്ച കൊഴുക്കുന്നു

കൊച്ചി: നടന്‍ മോഹന്‍ലാല്‍ വീണ്ടും സംഘപരിവാര്‍ പരിപാടിയില്‍. ആര്‍എസ്എസിന്റെ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ട്രസ്റ്റിന്റെ യോഗത്തിലാണ് മോഹന്‍ലാല്‍ ഇന്നലെ പങ്കെടുത്തത്. പരിപാടിയുടെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഈ സംഘടനയുടെ രക്ഷാധികാരി മോഹന്‍ലാല്‍ ആണെന്നാണ് വിവരം. മേജര്‍ രവിക്കൊപ്പമാണ് മോഹന്‍ലാല്‍...

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് ആറു വയസുള്ള കുട്ടി ഇറങ്ങിയോടി, തട്ടികൊണ്ടു പോകുകയാണെന്ന് തെറ്റിധരിച്ച നാട്ടുകാര്‍ അച്ഛനെ പഞ്ഞിക്കിട്ടു!!

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് കുട്ടി ഇറങ്ങിയോടി, കുട്ടിയെ തട്ടികൊണ്ടുപോകുകയാണെന്ന് തെറ്റിധരിച്ച് കാറിലുണ്ടായിരുന്ന അച്ഛനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. ബുധനാഴ്ച രാത്രി പത്തോടെ കുറ്റിക്കടവില്‍ ചെറൂപ്പകുറ്റിക്കടവ് റോഡിലാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് കുട്ടി ഇറങ്ങി ഓടിയത് ശ്രദ്ധയില്‍പ്പെട്ടതോടെ പിന്നാലെ എത്തിയ ബൈക്ക്...

Most Popular

G-8R01BE49R7