ശ്രീജിത്തിന്റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്സണ് യൂത്ത് കോണ്‍ഗ്രസുകാരുടെ ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: ശ്രീജിത്തിന്റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്സണ് നേരെ യൂത്ത്കോണ്‍ഗ്രസ് ആക്രമണം. വാരിയെല്ല് തകര്‍ന്ന ആന്‍ഡേഴ്സണെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍മുന്‍ കെ എസ് യു പ്രവര്‍ത്തകനായ ആന്‍ഡേഴ്സന്‍ കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ സമരപന്തലിലെത്തിയ ചെന്നിത്തലയെ വിമര്‍ശിച്ചിരുന്നു.ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ശ്രീജിത്തിന്റെ സമരം കൊതുകുകടി കൊള്ളലാണെന്ന് അധിക്ഷേപിച്ചിരുന്നു. ഇത് ചെന്നിത്തലയോട് പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപന്തലിനടുത്തുവെച്ചാണ് യൂത്ത്കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചതെന്ന് ആന്‍ഡേഴ്സന്റെ സുഹൃത്തുക്കള്‍ വ്യക്തമാക്കി. ഒപ്പമുള്ളവരെ തള്ളിമാറ്റിയ ശേഷമായിരുന്നു മര്‍ദ്ദനമെന്നും അവര്‍ അറിയിച്ചു.അതേസമയം ആന്‍ഡേഴ്സനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് യൂത്ത്കോണ്‍ഗ്രസുകാര്‍ പറയുന്നത്. തങ്ങളുടെ സമരപന്തലിലെത്തിയ ആന്‍ഡേ!ഴ്സനെ തള്ളി മാറ്റുക മാത്രമാണ് ചെയ്തതെന്നും നേതാക്കള്‍ പ്രതികരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular