Category: Kerala

പാലക്കാട് മേപ്പറമ്പില്‍ എട്ടു വയസ്സുകാരിക്കും രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ക്കും തെരുവ് നായയുടെ കടിയേറ്റു

പാലക്കാട്: പാലക്കാട് മേപ്പറമ്പില്‍ രാവിലെ മദ്രസയിലേക്ക് പോയ എട്ടു വയസ്സുകാരിക്കും രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ക്കും തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്ക്. ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പെണ്‍കുട്ടിയുടെ പരിക്ക് സാരമുള്ളതല്ല. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാരനായ നസറുദ്ദീന്‍ എന്നയാളുടെ കൈകാലുകളില്‍ കടിയേറ്റിട്ടുണ്ട്. കണ്ണൂരില്‍ നായ്ക്കള്‍ മുന്നില്‍ ചാടിയതിനെ...

തെരുവുനായ ശല്യം: വാക്സിനേഷന്‍ നല്‍കും, പേപിടിച്ച നായകളെ കൊല്ലാന്‍ അനുമതി തേടും; മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: തെരുവുനായ വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. തെരുവ് നായകള്‍ക്ക് വാക്സിന്‍ നല്‍കും. വാക്സിനേഷന്‍ ഡ്രൈവിന് കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഈ മാസം 20 ന് പദ്ധതിക്ക് തുടക്കമാകും. താല്‍പ്പര്യമുള്ള കോവിഡ് സന്നദ്ധ സേന,...

ഡി.എന്‍.എ പിരിശോധന നീക്കം : കുറ്റിക്കാട്ടിലുപേക്ഷിച്ച കുഞ്ഞിന്റെ അമ്മ താന്‍ തന്നെയെന്ന് യുവതിയുടെ കുറ്റസമ്മതം

ആലപ്പുഴ: തുമ്പോളിയിലെ കുറ്റിക്കാട്ടിലുപേക്ഷിച്ച നവജാതശിശുവിന്റെ അമ്മ താന്‍ തന്നെയെന്ന് ഒടുവില്‍ യുവതിയുടെ കുറ്റസമ്മതം. പോലീസ് ഡി.എന്‍.എ. പരിശോധന നടത്താനുള്ള നീക്കമാരംഭിച്ചതോടെയാണു യുവതി കുറ്റം സമ്മതിച്ചത്. രണ്ടുദിവസമായി ആശുപത്രി അധികൃതരുള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും കുഞ്ഞ് തന്റേതല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു യുവതി. തിങ്കളാഴ്ച ആശുപത്രിയിലെത്തി ഡി.എന്‍.എ. പരിശോധനയ്ക്കായി...

സ്‌കൂള്‍ ബസില്‍ ഉറങ്ങിപ്പോയി: ബാലികയ്ക്ക് പിറന്നാള്‍ദിനത്തില്‍ ദാരുണാന്ത്യം,അന്വേഷണം

ദോഹ: ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. അല്‍വക്ര സ്പ്രിംഗ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെജി1 വിദ്യാര്‍ഥിനിയായ മിന്‍സ മറിയം ജേക്കബിനെ (നാലു വയസ്സ്‌) ആണ് സ്‌കൂള്‍ ബസിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ- സൗമ്യ ചാക്കോ...

നേര്യമംഗലത്ത്ബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി: നേര്യമംഗലം ചാക്കോച്ചി വളവില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ്(45)ആണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നാറില്‍ നിന്ന് രാവിലെ ആറ് മണിയോടെ എറണാകുളത്തേക്ക് പോയ ബസാണ് തിങ്കളാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ്...

നടന്‍ ജോജു ജോര്‍ജ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൊടുത്ത കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടന്‍ ജോജു ജോര്‍ജ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. പൊതുഗതാഗതം തടസപ്പെടുത്തിയതിനാല്‍ കേസ് നിലനില്‍ക്കുമെന്ന് ജസ്റ്റിസ് എ എ സിയാദ് വ്യക്തമാക്കി. കേസ് തുടരാന്‍ താല്‍പര്യമില്ലെന്നും റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ജോജു കോടതിയെ അറിയിച്ചിരുന്നു. അതേസമയം ദേഹോപദ്രവം ഏല്‍പ്പിച്ചതിനും...

ഉപയോഗിക്കുക വലിച്ചെറിയുക എന്ന സംസ്‌കാരം വിവാഹ ജീവിതത്തെ ബാധിച്ചു

കൊച്ചി: വിവാഹ മോചന കേസില്‍ വിവാദ നിരീക്ഷണങ്ങളുമായി കേരള ഹൈക്കോടതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം നമ്മുടെ വിവാഹ ജീവിതങ്ങളേയും സ്വാധീനിച്ചിരിക്കുന്നുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരാമര്‍ശിച്ചു. ആലപ്പുഴ സ്വദേശികളുടെ വിവാഹ മോചന ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ മുഹമ്മദ്‌ മുസ്താഖ്, സോഫി തോമസ്...

എൻസിപിയിൽ പൊട്ടിത്തെറി: നേതാക്കൾക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് വിമതപക്ഷം

കൊച്ചി: കേരളത്തിൽ ആദ്യമായി എൻസിപി സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ, സംസ്ഥാന ട്രഷറർ പി.ജെ കുഞ്ഞുമോൻ, മന്ത്രി ഏ.കെ ശശീന്ദ്രൻ എന്നിവർക്കെതിരെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരും സ്ഥാനം കിട്ടാതെ രാജി വെച്ച ആളുകളുടെയും നേതൃത്വത്തിൽ സൈബർ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്....

Most Popular

G-8R01BE49R7