പാലക്കാട് മേപ്പറമ്പില്‍ എട്ടു വയസ്സുകാരിക്കും രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ക്കും തെരുവ് നായയുടെ കടിയേറ്റു

പാലക്കാട്: പാലക്കാട് മേപ്പറമ്പില്‍ രാവിലെ മദ്രസയിലേക്ക് പോയ എട്ടു വയസ്സുകാരിക്കും രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ക്കും തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്ക്. ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പെണ്‍കുട്ടിയുടെ പരിക്ക് സാരമുള്ളതല്ല.

പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാരനായ നസറുദ്ദീന്‍ എന്നയാളുടെ കൈകാലുകളില്‍ കടിയേറ്റിട്ടുണ്ട്.

കണ്ണൂരില്‍ നായ്ക്കള്‍ മുന്നില്‍ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ തോമസിനും യാത്രക്കാരായ മൂന്ന് സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്.

കണ്ണൂരില്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ച പശു ചത്തു. ചാലയില്‍ ഷിജിത്തിന്റെ പശുവാണ് ഇന്ന് രാവിലെ ചത്തത്. ഇന്നലെ മുതല്‍ പേ വിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. പശുവിനെ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം പേവിഷബാധയാണോയെന്ന് സ്ഥിരീകരിക്കൂ.

അതിനിടെ, കോട്ടയം വൈക്കത്ത് കൂട്ടത്തോടെ ചത്ത തെരുവുനായ്ക്കളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. മുളക്കുളം പഞ്ചായത്തില്‍ ആണ് ഇന്നലെ രാവിലെ നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയത്. നായ്ക്കളെ പിന്നീട് കുഴിച്ചിട്ടിരുന്നു. പി.എം സദന്‍ എന്നയാള്‍ വെള്ളൂര്‍ സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. നായ്ക്കളെ വിഷം വച്ച് കൊന്നതാണോ എന്തെങ്കിലും അസുഖം മൂലം ചത്തതാണോ എന്ന് വ്യക്തമാക്കാനാണ് പോസ്റ്റുമോര്‍ട്ടം.

തെരുവുനായ ശല്യം: വാക്സിനേഷന്‍ നല്‍കും, പേപിടിച്ച നായകളെ കൊല്ലാന്‍ അനുമതി തേടും; മന്ത്രി എം ബി രാജേഷ്

Similar Articles

Comments

Advertismentspot_img

Most Popular