നേര്യമംഗലത്ത്ബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി: നേര്യമംഗലം ചാക്കോച്ചി വളവില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ്(45)ആണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

മൂന്നാറില്‍ നിന്ന് രാവിലെ ആറ് മണിയോടെ എറണാകുളത്തേക്ക് പോയ ബസാണ് തിങ്കളാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞതെന്നാണ് വിവരം. ബസ്സിന്‍റെ ടയര്‍ ഊരിപ്പോയതും സൂചനയുണ്ട്. മരത്തില്‍ തടഞ്ഞുനിന്നതുകൊണ്ട് വലിയ ദുരന്തം ഒഴിവായി.

അമ്പതോളം യാത്രക്കാര്‍ ബസ്സില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിലും സെന്റ് ജോസഫ് ആശുപത്രിയിലും രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular