Category: LATEST NEWS

ഉംറ്റിറ്റിയുടെ ഹെഡറിലേറി ഫ്രാന്‍സ് ഫൈനലില്‍; ഫൈനല്‍ പോരാട്ടത്തിനൊരുങ്ങുന്നത് 12 വര്‍ഷത്തിന് ശേഷം

ലോകകപ്പില്‍ എതിരില്ലാത്ത ഒരു ഗോളിന് ബെല്‍ജിയത്തെ തോല്‍പ്പിച്ച് ഫ്രാന്‍സ് ഫൈനലില്‍. 51ാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്മെന്റെ കോര്‍ണറില്‍ നിന്ന് സ്പാനിഷ് ക്ലബ് ബാര്‍സിലോനയുടെ താരമായ സാമുവല്‍ ഉംറ്റിറ്റിയാണ് ഹെഡറിലൂടെ ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. കോര്‍ണര്‍ ക്ലിയര്‍ ചെയ്യാന്‍ ഉയര്‍ന്നു ചാടിയ ബല്‍ജിയം താരം മൗറോന്‍...

‘പ്രിയ മമ്മൂക്ക, ഇത് താങ്കളുടെ പേരിലാണ്, പാര്‍വ്വതിയെ ഉപദ്രവിക്കരുത്’

കൊച്ചി:നടി പാര്‍വതിക്കെതിരെ ഡിസ്‌ലൈക്ക് ക്യാമ്പെയിനുകള്‍ ശക്തമാകുന്നതില്‍ മമ്മൂട്ടി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നടി മാലാ പാര്‍വതി രംഗത്ത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയിലെ പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെ മമ്മൂട്ടി മൂവി പ്രമോഷന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഡിസ്‌ലൈക്ക് ക്യാമ്പെയിനിനായി ആഹ്വാനം ചെയ്തിരുന്നുവെന്ന് പാര്‍വതി ചൂണ്ടിക്കാട്ടി....

അഭിമന്യുവിനെ കൊലപ്പെടുത്തിയ ക്യാമ്പസ് ഫ്രണ്ട് കുറ്റവാളികളെ പത്തുദിവസത്തിനുള്ളിലെങ്കിലും പിടികൂടണം, അല്ലെങ്കില്‍ തങ്ങള്‍ ജീവിച്ചിരുന്നതില്‍ അര്‍ത്ഥമില്ലെന്ന് അച്ഛന്‍ മനോഹരന്‍

ഇടുക്കി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ ക്യാമ്പസ് ഫ്രണ്ട് കുറ്റവാളികളെ പത്തുദിവസത്തിനുള്ളിലെങ്കിലും പിടികൂടണമെന്ന് അച്ഛന്‍ മനോഹരന്‍. അഭിമന്യുവിന്റെ കൊലയാളികളെ പിടികൂടിയില്ലെങ്കില്‍ തങ്ങള്‍ ജീവിച്ചിരുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസിലെ അധ്യാപകര്‍ അഭിമന്യുവിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു മനോഹരന്‍ വികാരാധീനനായത്. അതേസമയം കൊലക്കേസില്‍ പൊലീസ്...

റയല്‍ മാഡ്രിഡിനോട് വിട പറഞ്ഞു ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ

മാഡ്രിഡ്: പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടു. ഇറ്റാലിയന്‍ ക്ലബായ യുവന്റിസിലേക്കാണ് റൊണാള്‍ഡോയുടെ കൂടുമാറ്റം.105 മില്യണ്‍ യൂറോയ്ക്കാണ് റോണോയുടെ ക്ലബ് മാറ്റം. നാല് വര്‍ഷത്തേക്കാണ് കരാര്‍.ഒമ്പത് വര്‍ഷങ്ങള്‍ക്കുശേഷമാണ് റൊണാള്‍ഡോ റയല്‍ വിടുന്നത്. റയലിനായി 451 ഗോള്‍ നേടിയിട്ടുള്ള റൊണാള്‍ഡോയാണ് ടീമിനായി ഏറ്റവും...

ബിഷപ്പിന്റെ പീഡനം: കന്യാസ്ത്രീയുടെ പരാതിയില്‍ വസ്തുതയുണ്ടെന്ന് സ്ഥിരീകരണം,പൊലീസ് ജലന്ധറിലേക്ക്

കൊച്ചി: ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ വസ്തുതയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ്. മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയും പൊലീസിന് നല്‍കിയ മൊഴിയും തമ്മില്‍ വൈരുധ്യമില്ലെന്ന് ബോധ്യപ്പെട്ടതായി വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് വ്യക്തമാക്കി. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഉടന്‍...

‘ഉപ്പും മുളകും ‘ അവസാനിപ്പിക്കുകയും ‘ചപ്പും ചവറും’ തുടങ്ങൂ…. ഗണേഷ് കുമാര്‍ പറയുന്നു

ഉപ്പും മുളകും പരിപാടിയില്‍ സംവിധായകനില്‍ നിന്ന് നേരിട്ടുകൊണ്ടിരുന്ന ദുരനുഭങ്ങള്‍ തുറന്ന് പറഞ്ഞ് നടി നിഷ സാരംഗ് രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ചാനലിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വന്നത്. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും മറ്റും ഇടപെടല്‍ മൂലം സംവിധായകനെ മാറ്റി നടിയെ തിരിച്ചെടുക്കുമെന്ന് ചാനല്‍ പിന്നീട്...

പാര്‍വതിയെ വീണ്ടും ഡിസ് ലൈക്ക്‌ അടിച്ച് തോല്‍പിക്കാന്‍ മമ്മൂട്ടി ഫാന്‍സ്

കൊച്ചി:നടി പാര്‍വതിക്കെതിരെ മമ്മൂട്ടി ഫാന്‍സ് നടത്തിയ സൈബര്‍ ആക്രമണങ്ങളും അധിഷേപങ്ങളും കെട്ടൊടുങ്ങി വരുന്നതേയുള്ളു. ഒടുവില്‍ പാര്‍വതി നിയമപ്രകാരം പരാതി കൊടുത്തതില്‍പ്പിന്നെയാണ് ഇക്ക ഫാന്‍സ് ഒന്നടങ്ങിയത്. പാര്‍വതിയും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയ 'മൈ സ്റ്റോറി' എന്ന ചിത്രത്തിലെ പാട്ടുകളും ട്രെയിലറും വന്നപ്പോഴും ഫാന്‍സ് നടിയെ തകര്‍ക്കാനായി...

മുസ്ലീങ്ങള്‍ എന്റെ ജീവിതത്തിലെ അഭിഭാജ്യഘടകങ്ങളാണ്, തുറന്ന് പറച്ചിലുമായി തപ്സി പന്നു

മുസ്ലിം വേട്ടയ്ക്കെതിരെ നടി തപ്സി പന്നു. ഒരുമതത്തെ ഇത്തരത്തില്‍ വേട്ടയാടുന്നത് വളരെ അസ്വസ്ഥയാക്കുന്നുവെന്നാണ് തപ്സി പറഞ്ഞത്. മുള്‍ക്ക് എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചിനെത്തിയ അവര്‍ പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. രാജ്യദ്രോഹക്കുറ്റാരോപിതരായ ഒരു മുസ്ലിം കുടുംബത്തിന്റെ നിരപരാധിത്യം തെളിയിക്കാന്‍ ശ്രമിക്കുന്ന അഭിഭാഷകയുടെ റോളിലാണ് ചിത്രത്തില്‍ തപ്സിയെത്തുന്നത്.'ഒരു പ്രത്യേക...

Most Popular