‘പ്രിയ മമ്മൂക്ക, ഇത് താങ്കളുടെ പേരിലാണ്, പാര്‍വ്വതിയെ ഉപദ്രവിക്കരുത്’

കൊച്ചി:നടി പാര്‍വതിക്കെതിരെ ഡിസ്‌ലൈക്ക് ക്യാമ്പെയിനുകള്‍ ശക്തമാകുന്നതില്‍ മമ്മൂട്ടി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നടി മാലാ പാര്‍വതി രംഗത്ത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയിലെ പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെ മമ്മൂട്ടി മൂവി പ്രമോഷന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഡിസ്‌ലൈക്ക് ക്യാമ്പെയിനിനായി ആഹ്വാനം ചെയ്തിരുന്നുവെന്ന് പാര്‍വതി ചൂണ്ടിക്കാട്ടി. ഡിസ്ലൈക്ക് ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ടടക്കം പങ്കുവെച്ചുകൊണ്ടാണ് മാലാ പാര്‍വതി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

കസബ സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് മമ്മൂട്ടി ഫാന്‍സ് പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. പാര്‍വതി നായികയായ മൈ സ്റ്റോറിക്കെതിരെയും ചിത്രത്തിലെ ഗാനങ്ങള്‍ക്കെതിരെയും രൂക്ഷമായ അക്രമണമുണ്ടായിരുന്നു.

മാല പാര്‍വതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

“പ്രിയ മമ്മൂക്ക, ഇത് താങ്കളുടെ പേരിലാണ്. പാർവ്വതി ഒരു അസാമാന്യ നടിയാണ്. അവരെ ഉപദ്രവിക്കരുത്. ഇത് ഒരു കൊച്ചു സ്ഥലമാണ്. പരസ്പരം സ്നേഹമായി നമുക്ക് പ്രവർത്തിക്കാൻ പറ്റണം. ഇവിടെ ഒരു # തുടങ്ങുന്നു. #St
andwithparvathi. ഇത് ഞാൻ അറിയുന്ന മമ്മൂക്ക ഏറ്റെടുക്കും എന്ന് കരുതുന്നു. പ്രിയപ്പെട്ട കൂട്ടുകാരെ പാർവതിയ്‌ക്കൊപ്പം നിൽക്കണം”

SHARE