റയല്‍ മാഡ്രിഡിനോട് വിട പറഞ്ഞു ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ

മാഡ്രിഡ്: പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടു. ഇറ്റാലിയന്‍ ക്ലബായ യുവന്റിസിലേക്കാണ് റൊണാള്‍ഡോയുടെ കൂടുമാറ്റം.105 മില്യണ്‍ യൂറോയ്ക്കാണ് റോണോയുടെ ക്ലബ് മാറ്റം. നാല് വര്‍ഷത്തേക്കാണ് കരാര്‍.ഒമ്പത് വര്‍ഷങ്ങള്‍ക്കുശേഷമാണ് റൊണാള്‍ഡോ റയല്‍ വിടുന്നത്. റയലിനായി 451 ഗോള്‍ നേടിയിട്ടുള്ള റൊണാള്‍ഡോയാണ് ടീമിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം.

റയലിനായി രണ്ട് ലാലിഗ കിരീടം, നാല് ചാമ്പ്യന്‍സ് ലീഗ് കിരീടം, എന്നിവ നേടിക്കൊടുത്ത താരമാണ് റൊണാള്‍ഡോ. അഞ്ച് തവണ ബാലന്‍ ഡി ഓണര്‍ പുരസ്‌കാരവും റൊണാള്‍ഡോ നേടിയിട്ടുണ്ട്.മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് 80 മില്യണ്‍ യൂറോയ്ക്കായിരുന്നു റൊണാള്‍ഡോ റയലിലെത്തിയത്.

SHARE