pathram desk 2

Advertismentspot_img

പ്രളയക്കെടുതിയില്‍ വലയുന്നവര്‍ക്ക് ഐക്യരാഷ്ട്രസഭയുടെ സഹായം വേണ്ടന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ഇപ്പോള്‍ രാജ്യാന്തര ഏജന്‍സികളുടെ സഹായം ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് പ്രാപ്തിയുണ്ടെന്നും ഐക്യരാഷ്ട്ര സഭ അടക്കമുളള രാജ്യാന്തര ഏജന്‍സികളെ ഇന്ത്യ അറിയിച്ചു. കേരളം രൂക്ഷമായ പ്രളയക്കെടുതി നേരിടുന്ന പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയും റെഡ്ക്രോസും സഹായവാഗ്ദാനവുമായി രംഗത്തുവന്നിരുന്നു. നടപടിക്രമം...

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 26 മുതല്‍ സര്‍വീസ് ആരംഭിക്കും; വെള്ളം പൂര്‍ണ്ണമായി നീങ്ങി

കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളത്തില്‍ ആഗസ്റ്റ് 26 ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിയാല്‍ അധികൃതര്‍. ടെര്‍മിനലിനുള്ളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റണ്‍വേ, ടാക്സ് വേ, പാര്‍ക്കിങ് ബേ എന്നിവിടങ്ങളില്‍ നിന്ന് വെള്ളം പൂര്‍ണ്ണമായി നീങ്ങിയെന്നും അധികൃതര്‍ അറിയിച്ചു. റണ്‍വേയില്‍...

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ റവന്യു ഉദ്യോഗസ്ഥര്‍ പരാജയമെന്ന് സൈന്യം, പ്രളയക്കെടുതിയില്‍ വൈദ്യുതബോര്‍ഡിന് നഷ്ടം 820 കോടി

ചെങ്ങന്നൂര്‍: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന ചെങ്ങന്നൂരില്‍ റവന്യു ഉദ്യോഗസ്ഥര്‍ പരാജമാണെന്ന പരാതിയുമായി രക്ഷാപ്രവര്‍ത്തന രംഗത്തുള്ള സൈന്യം. രക്ഷാപ്രവര്‍ത്തനത്തിനുള്ള ഏകോപനം നടക്കുന്നില്ലെന്ന് സൈന്യം സജി ചെറിയാന്‍ എംഎല്‍എയെ അറിയിച്ചു. പാണ്ടനാട്, വെണ്‍മണി, ആല തുടങ്ങിയ സ്ഥലങ്ങളിലെ ഉള്‍പ്രദേശങ്ങളാണ് ഇനിയും ഒറ്റപ്പെട്ടു കഴിയുന്നത്. ഈ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍...

ദുരിത ബാധിതര്‍ക്ക് കൈത്താങ്ങുമായി യൂസഫലിയുടെ മരുമകനും,50 കോടിയുടെ സഹായം പ്രഖ്യാപിച്ചു

കൊച്ചി:പ്രളയം ദുരിതം വിതച്ച കേരളത്തില്‍ പുനരധിവാസ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു യുഎഇ ആസ്ഥാനമായ വി.പി.എസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോക്ടര്‍ ഷംസീര്‍ വയലില്‍ 50 കോടിയുടെ ബഹുമുഖ പദ്ധതികള്‍ പ്രഖ്യാപിച്ചു.ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ മരുമകനാണ് ഷംസീര്‍ വയലില്‍. ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം,...

ഒരു ലക്ഷത്തിന്റെ സാധനങ്ങളുമായി 73നിന്റെ അവശതകള്‍ വകവെക്കാതെ ശാന്തകുമാരി എത്തി, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കല്‍പ്പറ്റ: പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തെ നെഞ്ചോട് ചേര്‍ത്തു പിടിക്കുകയാണ് ഓരോ വ്യക്തിയും. വെള്ളം നാടിന്റെ ഹൃദയത്തിലുണ്ടാക്കിയ മുറിവുണക്കാന്‍ മരുന്നു വച്ചു കെട്ടുകയാണ് ഓരോരുത്തരും. പണക്കുടുക്ക പൊട്ടിച്ച് കുരുന്നുകള്‍ മുതല്‍ വേതനം മാറ്റിവച്ച് മുതിര്‍ന്നവര്‍ വരെ നാടിന് കൈത്താങ്ങാവുകയാണ്. ഇപ്പോഴിതാ പ്രളയം ഏറെ ദുരിതം...

‘കമ്പ്യൂട്ടറിന് മുന്നിലിരുന്ന് പൊങ്കാലയിടാന്‍ മാത്രമല്ല’, നല്ലോണം ചത്ത് പണിയെടുക്കുന്ന പിള്ളേര് തന്നെയാ കേരളത്തിലേതെന്ന് ജയസൂര്യ (വീഡിയോ)

കൊച്ചി:പ്രളയക്കെടുതിയില്‍ നട്ടം തിരിഞ്ഞ കേരളത്തെ ഒറ്റക്കെട്ടായി നിന്നാണ് എല്ലാ മലയാളികളും നേരിട്ടത്. രാഷ്ട്രീയക്കാര്‍, സിനിമാ താരങ്ങള്‍ മുതല്‍ സാധാരണ മനുഷ്യര്‍ വരെ. കേരളത്തിലെ യുവത്വം ആണ് ഇതിനു മുന്നിട്ട് ഇറങ്ങിയത്. ക്യാമ്പുകളില്‍ വോളന്റീയര്‍മാരായും സാധനങ്ങള്‍ എത്തിച്ചു കൊടുക്കാനും ഒറ്റക്കെട്ടായി അവര്‍ നിന്നു. കേരളത്തിലെ യുവാക്കളെ...

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് എംപിമാര്‍ ഒരുമാസത്തെ ശമ്പളം നല്‍കണം, കത്തയച്ച് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളം അതിജീവനത്തിലേക്ക് കരകയറുമ്പോള്‍ കൈതാങ്ങുമായി പാര്‍ലമെന്റ്. പാര്‍ലമെന്റ് എംപിമാര്‍ ഒരുമാസത്തെ ശമ്പളം കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണമെന്ന് ഉപരാഷ്ട്രപതിയും സ്പീക്കറും വ്യക്തമാക്കി. എംപി ഫണ്ട് ഒരു കോടി രൂപവരെ ചെലവഴിക്കാം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതിയും സ്പീക്കറും എംപിമാര്‍ക്ക് കത്തയച്ചു. അതീവ ഗുരുതര...

താന്‍ ചെയ്ത കാര്യം തെറ്റാണെന്ന് തോന്നുന്നില്ല, രാജിവെയ്ക്കില്ലെന്ന് വനംമന്ത്രി കെ രാജു

തിരുവനന്തപുരം: പ്രളയക്കെടുതിക്കിടെ ജര്‍മ്മനി സന്ദര്‍ശിച്ചതിന്റെ പേരില്‍ രാജിവെയ്ക്കേണ്ട ആവശ്യമില്ലെന്ന് വനംമന്ത്രി കെ രാജു. താന്‍ ചെയ്ത കാര്യം തെറ്റാണെന്ന് തോന്നുന്നില്ല. പാര്‍ട്ടിയുടെ അനുമതി വാങ്ങിയിരുന്നതായും നാട്ടില്‍ തിരിച്ചെത്തിയശേഷം രാജു മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ജര്‍മ്മനിയിലേക്ക് പോകുമ്പോള്‍ സംസ്ഥാനത്ത് കാര്യങ്ങള്‍ രൂക്ഷമായിരുന്നില്ല. പിന്നിടാണ് സ്ഥിതി...

pathram desk 2

Advertismentspot_img