pathram desk 2

Advertismentspot_img

ഈ തവണത്തെ സ്‌കൂളുകളിലെ ഓണം അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി പുനഃക്ര കരിച്ചു. സ്‌കൂളുകള്‍ ഓണാവധിക്കായി 17/08/18 ന് അടക്കുന്നതും ഓണാവധി കഴിഞ്ഞ് 29/08/18 ന് തുറക്കുന്നതുമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ജെ സി ഡാനിയേല്‍ പുരസ്‌കാരത്തില്‍ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ശ്രീകുമാരന്‍ തമ്പി

കൊച്ചി:ഈ വര്‍ഷത്തെ ജെ.സി.ഡാനിയേല്‍ പുരസ്‌കാര ജേതാവായ ശ്രീകുമാരന്‍ തമ്പി, തന്റെ പുരസ്‌കാര തുകയില്‍ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കായി കേരള സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമാണ് ജെ.സി.ഡാനിയേല്‍ അവാര്‍ഡ്. മലയാള...

ഏഴ് ജില്ലകളില്‍ നാളെ അവധി, എല്ലാ പരീക്ഷകളും മാറ്റി

കോഴിക്കോട്: മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നാളെ അവധി. കോട്ടയം, കോഴിക്കോട്, വയനാട്, എറണാകുളം, പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി 21വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോഴിക്കോട് സര്‍വകലാശാലയും...

കലിതുള്ളി കാലവര്‍ഷം, പ്രളയത്തില്‍ മുങ്ങി കേരളം; രണ്ട് ദിവസത്തിനുള്ളില്‍ നഷ്ടപ്പെട്ടത് 84 പേരുടെ ജീവന്‍

കൊച്ചി: രണ്ട് ദിവസത്തിനുള്ളില്‍ 84 പേരുടെ ജീവനാണ് പ്രളയം കവര്‍ന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴയും വെള്ളപ്പൊക്കവും മണ്ണ് ദുര്‍ബലമാക്കിയതോടെ ആരംഭിച്ച ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമാണ് ഇതില്‍ ഏറെപ്പേരുടേയും ജീവന്‍ കവര്‍ന്നത്. ഒരു വീട്ടിലെ എല്ലാവരും തന്നെ മണ്ണിനടിയില്‍പെട്ട് മരിക്കുന്നതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. മൂന്നാര്‍ ദേവികുളത്ത് മണ്ണിടിഞ്ഞ്...

പ്രളയത്തില്‍ മുങ്ങി മലയാള സിനിമ, ഓണം റിലീസുകള്‍ മാറ്റിവെച്ചു

കൊച്ചി:മഴക്കെടുതിയിലും പ്രളയത്തിലും കേരളം ദുരിതത്തിലായതിനെ തുടര്‍ന്ന് ഓണച്ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചു. ബിജുമേനോന്റെ പടയോട്ടം, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളുടെ റിലീസാണ് മാറ്റിവെച്ചത്. പിന്നാലെ രഞ്ജിത്- മോഹന്‍ലാല്‍ ചിത്രം ഡ്രാമയുടെ ട്രെയിലര്‍ റിലീസും മാറ്റി ചിത്രം ഓണത്തിനില്ലെന്നും സംവിധായകന്‍ അറിയിച്ചിരിക്കുകയാണ്. 'കേരളത്തിന്റെ അവസ്ഥ ആദ്യം ശരിയാകട്ടെ....

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ മദ്യത്തിന്റെ വില വര്‍ധിപ്പിക്കും

കോഴിക്കോട്: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുന്നതിന് മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം. മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി 23 ശതമാനത്തില്‍ നിന്നും 27 ശതമാനമാക്കി കൂട്ടാനാണ് തീരുമാനം. നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ നികത്തുന്നതിനും കൂടുതല്‍ പണം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. അധിക നികുതിയിലൂടെ...

പ്രളയത്തില്‍ കുടുങ്ങിയ ധര്‍മ്മജയെയും കുടുംബത്തെയും രക്ഷപ്പെടുത്തി (വീഡിയോ)

കൊച്ചി: പ്രളയത്തില്‍ അകപ്പെട്ട നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയും കുടുംബത്തെയും രക്ഷപ്പെടുത്തി. വീടിനു ചുറ്റും വെളളം നിറഞ്ഞതിനാല്‍ സഹായം അഭ്യര്‍ത്ഥിച്ച് ധര്‍മ്മജന്‍ വോയിസ് ക്ലിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടനെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്.കൃത്യസമയത്ത് തനിക്ക് സഹായം എത്തിച്ച എല്ലാവര്‍ക്കും ധര്‍മ്മജന്‍ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ നന്ദി...

കാലടി സര്‍വകലാശലയില്‍ അറുനൂറോളംപേര്‍ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം നിര്‍ഞ്ജീവം (വീഡിയോ)

കാലടി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കാലടി സര്‍വ്വകലാശാലയില്‍ അറുനൂറോളംപേര്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുന്നു. വിദ്യാര്‍ത്ഥികള്‍, സമീപപ്രദേശത്തെ ജനങ്ങള്‍ തുടങ്ങിയവര്‍ സര്‍വകലാശാലയുടെ മുഖ്യകവാടത്തിനടത്തുള്ള യൂട്ടിലിറ്റി സെന്ററിന്റെ ഒന്ന്, രണ്ട് നിലകളിലായി കേന്ദ്രീകരിച്ചിരിക്കുകയാണ്. പ്രതികൂലമായ കാലാവസ്ഥയും വെള്ളക്കെട്ടും രക്ഷാപ്രവര്‍ത്തനത്തിനെ ബാധിക്കുന്നുണ്ട്.ഒരു കിലോമീറ്ററോളം ബോട്ടില്‍ അടിയൊഴുക്കുള്ള വെള്ളക്കെട്ടിനെ അതിജീവിച്ചു...

pathram desk 2

Advertismentspot_img