‘കമ്പ്യൂട്ടറിന് മുന്നിലിരുന്ന് പൊങ്കാലയിടാന്‍ മാത്രമല്ല’, നല്ലോണം ചത്ത് പണിയെടുക്കുന്ന പിള്ളേര് തന്നെയാ കേരളത്തിലേതെന്ന് ജയസൂര്യ (വീഡിയോ)

കൊച്ചി:പ്രളയക്കെടുതിയില്‍ നട്ടം തിരിഞ്ഞ കേരളത്തെ ഒറ്റക്കെട്ടായി നിന്നാണ് എല്ലാ മലയാളികളും നേരിട്ടത്. രാഷ്ട്രീയക്കാര്‍, സിനിമാ താരങ്ങള്‍ മുതല്‍ സാധാരണ മനുഷ്യര്‍ വരെ. കേരളത്തിലെ യുവത്വം ആണ് ഇതിനു മുന്നിട്ട് ഇറങ്ങിയത്. ക്യാമ്പുകളില്‍ വോളന്റീയര്‍മാരായും സാധനങ്ങള്‍ എത്തിച്ചു കൊടുക്കാനും ഒറ്റക്കെട്ടായി അവര്‍ നിന്നു. കേരളത്തിലെ യുവാക്കളെ പ്രശംസിച്ച് നടന്‍ ജയസൂര്യ രംഗത്തെത്തിയിരിക്കുകയാണ്. ‘കേരളത്തിലെ പിള്ളേര്‍ക്ക് ഫെയ്സ്ബുക്കില്‍ പൊങ്കാല ഇടാന്‍ മാത്രം അല്ല, ചത്ത് പണിയെടുക്കാനും അറിയാം.’ എന്ന് ജയസൂര്യ പറഞ്ഞു.

സഹായങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും നന്ദി. ആലപ്പുഴ, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആവശ്യം വരുന്നത്. ഒരുപാട് പേര്‍ സാധനം മറിച്ചുവില്‍ക്കുന്നുണ്ട് എന്നൊക്കെ പറയുന്നുണ്ട്. നമ്മള്‍ ഒന്നും വിശ്വസിക്കണ്ട. ഇത്രയും നമ്മള്‍ പ്രവര്‍ത്തിച്ചത് വിശ്വാസത്തിന്റെ പുറത്താണ്. അത് ഇനിയും തുടരണമെന്നും ജയസൂര്യ പറഞ്ഞു.

”കേരളത്തിന്റെ മുഴുവന്‍ ചെറുപ്പക്കാര്‍ക്കും കമ്പ്യൂട്ടറിന് മുന്നിലിരുന്ന് പൊങ്കാലയിടാന്‍ മാത്രമേ അറിയൂ എന്നാണ് പലരും പറഞ്ഞത്. അങ്ങനെയൊന്നുമല്ല. നല്ലോണം ചത്ത് പണിയെടുക്കുന്ന പിള്ളേര് തന്നെയാണ്. എല്ലാവര്‍ക്കും കേരളത്തിന്റെ കൈയടി”. ജയസൂര്യ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular