pathram

Advertismentspot_img

ബ്രാവോയുടെ പാട്ടിന് കൊഹ്ലിയുടെ ഡാന്‍സ് വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

ബ്രാവോയുടെ പാട്ടിന് കൊഹ്ലിയുടെ ഡാന്‍സ് വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. കൊഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ടീമിന് ഐപിഎല്ലില്‍ മോശം തുടക്കമാണ് ഉണ്ടായിട്ടുള്ളത്. മൂന്ന മത്സരങ്ങളില്‍ രണ്ടെണ്ണം പരാജയപ്പെട്ട ടീം ഒരൊറ്റ മത്സരത്തില്‍ മാത്രമാണ് ജയിച്ചത്. കൊഹ്ലിയെ പ്രശംസിച്ച് ചെന്നൈയുടെ സൂപ്പര്‍ താരം ഡ്വെയ്ന്‍ ബ്രാവോ...

നരേന്ദ്ര മോദി ബാങ്കിങ് മേഖലയെ നിലംപരിശാക്കിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി ബാങ്കിങ് മേഖലയെ നിലംപരിശാക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് രൂപം കൊണ്ട കറന്‍സിക്ഷാമത്തില്‍ പ്രതികരണവുമായാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്. മുപ്പതിനായിരം കോടിയുമായി നീരവ് മോദി രാജ്യം വിട്ടു. പ്രധാനമന്ത്രി അതേ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നമ്മുടെ...

അതിഥി റാവുവിനും അനുഷ്‌കയ്ക്കും ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

അതിഥി റാവുവിന് ദാദാ സാഹിബ് ഫാല്‍ക്കെ എക്സലന്‍സ് അവാര്‍ഡ്. ഭൂമി എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് അതിഥിക്ക് അവാര്‍ഡ് നേടികൊടുത്തിരിക്കുന്നത്. മുംബൈയിലുള്ള ദാദാ സാഹിബ് ഫാല്‍കെ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെതാണ് ഈ പുരസ്‌കാരം. ഏപ്രില്‍ 21 ന് മുംബൈയിലെ സെന്റ് ആന്‍ഡ്രൂസ്...

ഇനിമുതല്‍ മന്ത്രിമാര്‍ക്കും പ്രോഗ്രസ് റിപ്പോര്‍ട്ട്… പ്രവര്‍ത്തന പുരോഗതി എല്ലാ മന്ത്രിമാരും പൂരിപ്പിച്ച് നല്‍കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരനിുവനന്തപുരം: മന്ത്രിമാരുടെ പ്രവര്‍ത്തന പുരോഗതി രേഖപ്പെടുത്തി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക ഫോം നല്‍കി. ഓരോ വകുപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേക ഫോമില്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ മന്ത്രിമാരും പൂരിപ്പിച്ച് നല്‍കണം. ഇതുവരെ നടപ്പാക്കിയ വികസന...

സാവിത്രി ആകാന്‍ കീര്‍ത്തി സുരേഷിനുവേണ്ടി 100 പേര്‍ സാരി നെയ്തത് ഒന്നരവര്‍ഷം

സാവിത്രി ആകാന്‍ കീര്‍ത്തി സുരേഷിനുവേണ്ടി 100 പേര്‍ സാരി നെയ്തത് ഒന്നരവര്‍ഷം. പഴയകാല നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന തമിഴ് ചിത്രം മഹാനടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ നായികയാകുന്നത് മലയാളി കൂടിയായ കീര്‍ത്തി സുരേഷ് ആണ്. ചിത്രത്തില്‍ ജമിനി ഗണേശനെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാനും. ഒരു...

മഹാനടിയുടെ ടീസര്‍ പുറത്തിറങ്ങി

കീര്‍ത്തി സുരേഷ് നായികയായെത്തുന്ന മഹാനടിയുടെ ടീസര്‍ പുറത്തിറങ്ങി. തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് മഹാനടി. കീര്‍ത്തി സുരേഷാണ് സാവിത്രിയായി വേഷമിടുന്നത്. യഥാര്‍ത്ഥ സാവിത്രിയുടെ അതേരൂപമാണ് സിനിമയില്‍ കീര്‍ത്തിക്കെന്ന് ടീസര്‍ കണ്ട പ്രേക്ഷകര്‍ പറയുന്നു. ദുല്‍ഖര്‍ സല്‍മാന്‍, സമന്ത, വിജയ് ദേവരകൊണ്ട,...

നോട്ടു ക്ഷാമം താല്‍കാലികം; എടിഎമ്മികളില്‍ ഉടന്‍ പണം എത്തുമെന്ന് അരുണ്‍ ജയറ്റ്‌ലി

ന്യൂഡല്‍ഹി: രാജ്യത്തു ചിലയിടത്തുണ്ടായ കറന്‍സി ക്ഷാമം താല്‍കാലികമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി. ചില സ്ഥലങ്ങൡ എടിഎമ്മുകള്‍ കാലിയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്നാണു ജയ്റ്റ്‌ലി സമൂഹമാധ്യമമായ ട്വിറ്ററിലൂടെ പ്രതികരിച്ചത്. 'രാജ്യത്തെ കറന്‍സി ലഭ്യത വിലയിരുത്തിയിട്ടുണ്ട്. ആവശ്യത്തിലേറെ കറന്‍സി പ്രചാരത്തിലുണ്ട്. ബാങ്കുകളിലും നോട്ടുകള്‍ ലഭ്യമാണ്. ചില...

സല്‍മാന്‍ ഖാന് വിദേശയാത്രയ്ക്ക് അനുമതി

ഡല്‍ഹി: വിദേശയാത്ര പോകാന്‍ സല്‍മാന്‍ ഖാന് കോടതി അനുമതി. ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിദേശ യാത്രയക്ക് അനുമതി നല്‍കിയത്. മെയ് 25 മുതല്‍ ജൂലൈ 10 വരെ കാനഡ, നേപ്പാള്‍, യുഎസ്എ എന്നിവിടങ്ങളില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സല്‍മാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി...

pathram

Advertismentspot_img