മഹാനടിയുടെ ടീസര്‍ പുറത്തിറങ്ങി

കീര്‍ത്തി സുരേഷ് നായികയായെത്തുന്ന മഹാനടിയുടെ ടീസര്‍ പുറത്തിറങ്ങി. തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് മഹാനടി. കീര്‍ത്തി സുരേഷാണ് സാവിത്രിയായി വേഷമിടുന്നത്. യഥാര്‍ത്ഥ സാവിത്രിയുടെ അതേരൂപമാണ് സിനിമയില്‍ കീര്‍ത്തിക്കെന്ന് ടീസര്‍ കണ്ട പ്രേക്ഷകര്‍ പറയുന്നു. ദുല്‍ഖര്‍ സല്‍മാന്‍, സമന്ത, വിജയ് ദേവരകൊണ്ട, ശാലിനി പാണ്ഡെ, നാഗ ചൈതന്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
തെന്നിന്ത്യന്‍ സൂപ്പര്‍നായകന്‍ ജെമിനി ഗണേഷന്റെ വേഷം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. മാധ്യമപ്രവര്‍ത്തകയുടെ വേഷമാണ് സമന്തയ്ക്ക്. നടികയര്‍ തിലകം എന്ന പേരിലാണ് തമിഴിലും മലയാളത്തിലും മഹാനടി റിലീസ് ചെയ്യുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം മെയ് 9 ന് തിയേറ്ററുകളില്‍ എത്തും.ചിത്രത്തിന്റെ ഡബ്ബിംഗിന് വേണ്ടി ഡയലോഗുകള്‍ ഉറക്കമിളച്ചിരുന്നു പഠിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.പരീക്ഷയ്ക്ക് പോലും താനിങ്ങനെ കഷ്ടപ്പെട്ടിട്ടില്ലെന്ന് പറഞ്ഞാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. തെലുങ്കില്‍ ആദ്യമായി ചെയ്യുന്ന ഡബ്ബിംഗിന് തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

SHARE