ബ്രാവോയുടെ പാട്ടിന് കൊഹ്ലിയുടെ ഡാന്‍സ് വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

ബ്രാവോയുടെ പാട്ടിന് കൊഹ്ലിയുടെ ഡാന്‍സ് വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. കൊഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ടീമിന് ഐപിഎല്ലില്‍ മോശം തുടക്കമാണ് ഉണ്ടായിട്ടുള്ളത്. മൂന്ന മത്സരങ്ങളില്‍ രണ്ടെണ്ണം പരാജയപ്പെട്ട ടീം ഒരൊറ്റ മത്സരത്തില്‍ മാത്രമാണ് ജയിച്ചത്. കൊഹ്ലിയെ പ്രശംസിച്ച് ചെന്നൈയുടെ സൂപ്പര്‍ താരം ഡ്വെയ്ന്‍ ബ്രാവോ രംഗത്തെത്തിയിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്രമോഷണല്‍ പരിപാടിയുടെ ഭാഗമായാണ് ബ്രാവോ കൊഹ്ലിയെ പുകഴ്ത്തിയത്.


ഈ പരിപാടിയില്‍ എതിര്‍ടീമിന്റെ താരങ്ങളോടൊപ്പം നൃത്തം ചെയ്തും സന്തോഷം പങ്കുവെയ്ക്കുകയും ചെയ്യുന്ന കൊഹ്ലിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ചെന്നൈ താരങ്ങളായ ഡൈ്വന്‍ ബ്രാവോയ്ക്കും ഹര്‍ഭജന്‍ സിംഗിനുമൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് വൈറലായി മാറിയത്.
ബ്രാവോ പാട്ടുപാടുകയും ഇന്ത്യന്‍ താരങ്ങള്‍ നൃത്തം ചെയ്യുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇന്ത്യന്‍ താരങ്ങളോടൊപ്പം ഇതിന് മുമ്പും ബ്രാവോ ആഘോഷങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പുതിയ വീഡിയോകളില്‍ കെഎല്‍ രാഹുലും കൂടിയുണ്ട്.
കൊഹ്ലിയുമായി നല്ല സൗഹൃദമാണ് ബ്രാവോയ്ക്കുള്ളത്. ‘ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് കൊഹ്ലി’ എന്ന് കഴിഞ്ഞ ദിവസമാണ് ബ്രാവോ പറഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular