ഇനിമുതല്‍ മന്ത്രിമാര്‍ക്കും പ്രോഗ്രസ് റിപ്പോര്‍ട്ട്… പ്രവര്‍ത്തന പുരോഗതി എല്ലാ മന്ത്രിമാരും പൂരിപ്പിച്ച് നല്‍കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരനിുവനന്തപുരം: മന്ത്രിമാരുടെ പ്രവര്‍ത്തന പുരോഗതി രേഖപ്പെടുത്തി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക ഫോം നല്‍കി. ഓരോ വകുപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രത്യേക ഫോമില്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ മന്ത്രിമാരും പൂരിപ്പിച്ച് നല്‍കണം. ഇതുവരെ നടപ്പാക്കിയ വികസന പദ്ധതികള്‍ ചെലവിഴിച്ച തുക, വരാനിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍. പദ്ധതികള്‍ക്ക് പ്രതീക്ഷിക്കുന്ന സമയപരിധി തുടങ്ങി സമഗ്ര വിവരങ്ങളടങ്ങിയതാണ് പ്രോഗ്രസ് റിപ്പോര്‍ട്ട്.

സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായിക്കൂടിയാണ് പ്രവര്‍ത്തന പരിശോധനയെന്നാണ് സൂചന. മന്ത്രിമാര്‍ക്കും വകുപ്പുകള്‍ക്കും നിരന്തര വിലയിരുത്തല്‍, സര്‍ക്കാറിന്റെ പ്രവര്‍ത്തന മികവളക്കാന്‍ ഇടക്കിടെ മന്ത്രിമാരുമായി കൂടിക്കാഴ്ചകള്‍, ഇതിനെല്ലാം പുറമെയാണ് മന്ത്രിമാരോട് മുഖ്യമന്ത്രി പ്രോഗ്രസ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്.

പ്രകടന പത്രികയുമായി ബന്ധപ്പെടുത്തി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ വകുപ്പുകളുടെ സ്വയം വിലയിരുത്തല്‍ കൂടിയാണ് ഉദ്ദേശിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

Similar Articles

Comments

Advertismentspot_img

Most Popular