അതിഥി റാവുവിനും അനുഷ്‌കയ്ക്കും ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

അതിഥി റാവുവിന് ദാദാ സാഹിബ് ഫാല്‍ക്കെ എക്സലന്‍സ് അവാര്‍ഡ്. ഭൂമി എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് അതിഥിക്ക് അവാര്‍ഡ് നേടികൊടുത്തിരിക്കുന്നത്. മുംബൈയിലുള്ള ദാദാ സാഹിബ് ഫാല്‍കെ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെതാണ് ഈ പുരസ്‌കാരം. ഏപ്രില്‍ 21 ന് മുംബൈയിലെ സെന്റ് ആന്‍ഡ്രൂസ് ഓഡിറ്റോറിയത്തില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.

അതിഥിയെ കൂടാതെ, അനുഷ്‌ക, രണ്‍വീര്‍ സിങ് എന്നിവര്‍ക്കും പുരസ്‌കാരമുണ്ട്. നിര്‍മ്മാതാവ് എന്ന നിലയ്ക്കാണ് അനുഷ്‌കയ്ക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. എന്‍എച്ച് 10, ഫിലൗരി, പരി തുടങ്ങിയ ചിത്രങ്ങള്‍ അനുഷ്‌ക തന്നെ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്ത ചിത്രങ്ങളാണ്.

ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ നിര്‍മാതാവായാണ് അനുഷ്‌ക അറിയപ്പെടുന്നത്. മൂന്ന് വ്യത്യസ്ത തരത്തിലുള്ള ചിത്രമാണ് താരം നിര്‍മിച്ചത്. ഇതില്‍ എന്‍.എച്ച് 10 എന്ന ചിത്രം വലിയ വിജയമായിരുന്നു.

ഷാരൂഖ് ഖാന്‍, മധുര്‍ ഭണ്ഡാര്‍ക്കര്‍, മനോജ് ബാജ്പേയ്, ഹുമ ഖുറേഷി എന്നിവരും ഈ പുരസ്‌കാരം മുന്‍കാലങ്ങളില്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.

SHARE