pathram

Advertismentspot_img

ശബരിമലയില്‍ തിരുപ്പതി മാതൃക ഇപ്പോള്‍ നടപ്പിലാക്കാനാവില്ല

ഈ തീര്‍ഥാടനക്കാലത്ത് ശബരിമല ദര്‍ശനത്തിന് തിരുപ്പതി മാതൃകയിലുള്ള ഡിജിറ്റല്‍ ബുക്കിങ് നടപ്പാകില്ലെന്ന് റിപ്പോര്‍ട്ട്. ശബരിമല കാനനക്ഷേത്രമായതിനാലുള്ള പ്രായോഗിക പ്രശ്‌നങ്ങളും തിരുപ്പതി മാതൃകയിലുള്ള ക്രമീകരണങ്ങള്‍ക്ക് കുറഞ്ഞത് നാലുമാസമെങ്കിലും വേണ്ടിവരുമെന്നതുമാണ് കാരണം. നിലവിലുള്ള വെര്‍ച്വല്‍ ക്യൂ കൂടുതല്‍ കാര്യക്ഷമമാക്കും. ശബരിമലയില്‍ തിരക്ക് കുറയ്ക്കാനും തീര്‍ഥാടക നിയന്ത്രണത്തിനും ഡിജിറ്റല്‍ ബുക്കിങ്...

സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തുടക്കം; സല്‍മാന്‍ ഫാറൂഖിന് ആദ്യസ്വര്‍ണം

തിരുവനന്തപുരം: 62ാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ തുടക്കമായി. തിരുവനന്തപുരം ജില്ലയുടെ സല്‍മാന്‍ ഫാറൂഖിനാണ് മേളയിലെ ആദ്യസ്വര്‍ണം. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തിലാണ് തിരുവനന്തപുരം സായിയിലെ സല്‍മാന്‍ ഫാറൂഖ് സ്വര്‍ണം നേടിയത്. എറണാകുളം ജില്ലയിലെ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ...

ശബരിമലയില്‍ ആര്‍.എസ്.എസിന് പണ്ടുതൊട്ടേ താത്പര്യമില്ല; എല്ലാ ജാതിമതവിഭാഗങ്ങളിലുമുള്ളവര്‍ അവിടെ വരുന്നതാണ് കാരണമെന്ന് മുഖ്യമന്ത്രി

കോട്ടയം: എല്ലാക്കാലത്തും എതിര്‍പ്പുകള്‍ മറികടന്നാണ് കേരളത്തില്‍ നവോത്ഥാനം ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്‍.ഡി.എഫ്. വ്യാഴാഴ്ച കോട്ടയത്തു നടത്തിയ രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് പൊതുവഴിയിലൂടെ നടക്കാന്‍ അവകാശമില്ലായിരുന്നവര്‍ അതിനു ശ്രമിച്ചപ്പോള്‍ തടഞ്ഞു. മാറുമറയ്ക്കാന്‍ അവസരമില്ലാതിരുന്നവര്‍ മാറുമറച്ചപ്പോള്‍ തടഞ്ഞു. ഋതുമതിപോലുമാകാത്ത...

അക്രമികളുടെ ലിസ്റ്റില്‍ പൊലീസുകാരനും; വാസ്തവം ഇതാണ്…!! സംഭവത്തെ കുറിച്ച് വിവരിച്ച് പൊലീസ്

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുടെ ചിത്രങ്ങള്‍ക്കിടയില്‍ പോലീസുകാരന്റെ ചിത്രം കടന്നുകൂടിയതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് പോലീസ്. പോലീസ് വാഹനങ്ങള്‍ തകര്‍ക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് െ്രെഡവറുടെ ചിത്രം അബദ്ധത്തില്‍ കടന്നുകൂടിയതാണെന്ന് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പില്‍ പോലീസ്...

രണ്ടാമൂഴം; കേസ് ഒത്തുതീര്‍പ്പാക്കാന്‍ പുതിയ നീക്കവുമായി ശ്രീകുമാര്‍ മേനോന്‍

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി.വാസുദേവന്‍ നായര്‍ നല്‍കിയ കേസിന്റെ ഒത്തുതീര്‍പ്പിനായി പുതിയ നീക്കവുമായി സംവിധായകന്‍. കേസ് ഒത്തുതീര്‍പ്പാക്കാന്‍ മധ്യസ്ഥന്‍ വേണമെന്നാണ് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി കോഴിക്കോട് മുന്‍സിഫ് കോടതി പരിഗണിച്ചപ്പോഴാണ് സംവിധായകന്‍ നിലപാട് അറിയിച്ചത്....

സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ തന്നെ; രാകേഷ് അസ്താന സ്‌പെഷ്യല്‍ ഡയറക്റ്ററുമായി തുടരും

ന്യൂഡല്‍ഹി: മുതിര്‍ന്ന ഉദ്യോഗസ്ഥരായ അലോക് വര്‍മയും രാകേഷ് അസ്താനയുംതന്നെ സിബിഐ ഡയറക്ടറും സ്പെഷ്യല്‍ ഡയറക്ടരുമായി തുടരും. വിഷയം സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് മെന്ന് അന്വേഷണ ഏജന്‍സിയുടെ വക്താവിന്റെ വിശദീകരണം. എം നാഗേശ്വര്‍ റാവു ഡയറക്ടരുടെ ചുമതല വഹിക്കുന്നത് താത്കാലികമായാണെന്നും സിബിഐ വക്താവ് അഭിഷേക് ദയാല്‍...

വജ്രവ്യാപാരിയുടെ ജീവനക്കാര്‍ക്ക് 600 കാറും ഫ്‌ലാറ്റും ദീപാവലി ഓഫര്‍; വിതരണം ചെയ്തത് പ്രധാനമന്ത്രി

ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി സൂറത്തിലെ വജ്രവ്യാപാരിയായ സവ്ജി ദൊലാക്യ 600 കാറുകളും ഫ്ലാറ്റുകളും നല്‍കുന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രണ്ട് വനിതാ ജീവനക്കാര്‍ക്ക് കാറിന്റെ ചാവികള്‍ കൈമാറിയാണ് പ്രധാനമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കമ്പനി...

സാമൂഹിക മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാജവാര്‍ത്തകള്‍ക്കെതിരെയും രാജ്യസുരക്ഷയ്ക്കും, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമാകുന്ന സന്ദേശങ്ങള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സാമൂഹിക മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഗൂഗിള്‍, ട്വിറ്റര്‍, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ പ്രതിനിധികളുമായി ആഭ്യന്തര മന്ത്രാലയം വിളിച്ചുചേര്‍ത്ത...

pathram

Advertismentspot_img