സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ തന്നെ; രാകേഷ് അസ്താന സ്‌പെഷ്യല്‍ ഡയറക്റ്ററുമായി തുടരും

ന്യൂഡല്‍ഹി: മുതിര്‍ന്ന ഉദ്യോഗസ്ഥരായ അലോക് വര്‍മയും രാകേഷ് അസ്താനയുംതന്നെ സിബിഐ ഡയറക്ടറും സ്പെഷ്യല്‍ ഡയറക്ടരുമായി തുടരും. വിഷയം സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് മെന്ന് അന്വേഷണ ഏജന്‍സിയുടെ വക്താവിന്റെ വിശദീകരണം. എം നാഗേശ്വര്‍ റാവു ഡയറക്ടരുടെ ചുമതല വഹിക്കുന്നത് താത്കാലികമായാണെന്നും സിബിഐ വക്താവ് അഭിഷേക് ദയാല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കഴിഞ്ഞ 23 ന് രാത്രി സിബിഐ ഡയറക്ടറുടെ ചുമതലകളില്‍നിന്ന് തന്നെ നീക്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അലോക് വര്‍മയാണ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. വര്‍മയ്ക്ക് അനിഷ്ടമുള്ള സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും ചുമതലകളില്‍നിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് ഇരുവരും അവധിയില്‍ പ്രവേശിച്ചിരുന്നു.

കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ചാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. എന്നാല്‍ അന്വേഷണ ഏജന്‍സിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളതെന്നാണ് അലോക് വര്‍മ ആരോപിക്കുന്നത്. സിബിഐ സ്വതന്ത്രമായും സ്വയംഭരണ അധികാരത്തോടെയുമാണ് പ്രവര്‍ത്തിക്കേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെയും കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെയും നീക്കങ്ങള്‍ നിയമവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിബിഐയുമായി ബന്ധപ്പെട്ട് അലോക് വര്‍മയും കോമണ്‍ കോസ് എന്ന സംഘടനയ്ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും നല്‍കിയിട്ടുള്ള ഹര്‍ജികള്‍ വെള്ളിയാഴ്ചയാണ് പരിഗണിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular