കോഴിക്കോട്: എൻട്രൻസ് കോച്ചിങ്ങിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചേവായൂർ കുന്നുംപുറത്ത് വീട്ടിൽ സംഗീത് (27) ആണ് പോലീസ് പിടിയിലായത്. ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിനിയെ കാറിൽ കൂട്ടിക്കൊണ്ടുപോയി പ്രതിയുടെ വാടകവീട്ടിലെത്തിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് കേസ്. പ്രതി നടത്തുന്ന വർക്‌ഷോപ്പിന് സമീപത്താണ് വാടക വീട്.
ഇൻസ്പെക്ടർ സജീവ്, എസ്ഐമാരായ നിമിൻ കെ. ദിവാകരൻ, രോഹിത്, സീനിയർ സിവിൽ പോലീസ് ഓഫിസർ വിജേഷ്, സിവിൽ പോലീസ് ഓഫിസർ റിനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.