BREAKING NEWS

അമ്മയുടെ ആൺസുഹൃത്തിനോടുള്ള പക..!!! വീട്ടിലെത്തിയ അയൽവാസിയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി…!! മൃതദേഹം പാടവരമ്പത്ത് ഉപേക്ഷിച്ചു, പിന്നെ ഒന്നുമറിയാത്ത രീതിയിൽ മകനെ വിളിച്ച് കാര്യങ്ങൾ തിരക്കി, മരണാനന്തര ചടങ്ങിലും മുൻപന്തിയിൽ, കിരണിൻ്റേത് ക്രിമിനൽ ബുദ്ധി.., കൊലപാതകം പിതാവിന്റെ അറിവോടെ

· · 1 min read
Share: Copied!

ആലപ്പുഴ: പുന്നപ്ര വാടയ്ക്കലിലിലെ ദിനേശ(50)ൻറെ കൊലപാതകത്തിനു പിന്നിൽ അമ്മയുടെ ആൺ സുഹൃത്തിനോടുള്ള പക. സംഭവത്തിൽ അറസ്റ്റിലായ കിരണിൻറേത് ക്രിമിനൽ ബുദ്ധിയാണെന്നും ഇലക്ട്രിക് ജോലിയൊക്കെ നന്നായി അറിയുന്നയാളാണെന്നും അയൽവാസികൾ പറഞ്ഞു. കിരണിൻറെ അമ്മയുടെ സുഹൃത്താണ് ദിനേശൻ. അയൽവാസികളായ എല്ലാവരും പരസ്പരം അറിയുന്നവരാണ്. കഴിഞ്ഞ ദിവസം രാത്രി ദിനേശൻ വീട്ടിലേക്ക് വന്നപ്പോഴാണ് കിരൺ ഇയാളെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത്. വീട്ടിലെ ഇലക്ട്രിക് വയർ ഉപയോ​ഗിച്ചായിരുന്ന ഷോക്കടിപ്പിച്ചത്. പിന്നീട് മൃതദേഹം മുറ്റത്തേക്ക് എടുത്തുമാറ്റിയ ശേഷം മരണം ഉറപ്പിക്കാനായി മറ്റൊരു ഇലക്ട്രിക് കമ്പികൊണ്ടുകൂടി ഷോക്കടിപ്പിച്ചുവെന്നും പോലീസ് പറയുന്നു.

ദിനേശനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. ദിനേശനെ കൊലപ്പെടുത്തിയ വിവരം കിരണിൻറെ അച്ഛൻ അറിഞ്ഞിട്ടും മൂടിവെച്ചുവെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ചയാണ് ദിനേശനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്മന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആദ്യം മദ്യപിച്ച് കിടക്കുകയാണെന്ന് കരുതി ആരും ശ്രദ്ധിച്ചിരുന്നില്ല. ഉച്ചയ്ക്കുശേഷവും സ്ഥലത്ത് നിന്ന് എഴുന്നേൽക്കാതായതോടെ നാട്ടുകാർ വാർഡ് മെമ്പറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച കിടക്കുന്നതാണെന്ന് മനസിലായത്.
കൈകാലുകളില്‍ 40 മണിക്കൂര്‍ ചങ്ങലയ്ക്കിട്ട് നാടുകടത്തി, പകുതിപ്പേരുടെ വിവരങ്ങളും നല്‍കിയില്ല; ചെറുരാജ്യങ്ങള്‍പോലും പ്രതിഷേധത്തില്‍, ചെറുവിരലനക്കാതെ ഇന്ത്യ മാത്രം

ശരീരത്തിൽ മുറിവേറ്റ പാടുകൾ കണ്ടതോടെ സംശയമായെന്നും തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. പോലീസ് നടത്തിയ പരിശോധിച്ചപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായതും സംഭവത്തിൽ കിരൺ കസ്റ്റഡിയിലാകുന്നതും. കിരണിനെ പണ്ടുമുതലെ പരിചയം ഉണ്ട് എന്നാൽ വലിയ അടുപ്പമില്ലെന്നും ദിനേശൻറെ മകൻ പറഞ്ഞു. അവര് തമ്മിൽ പ്രശ്നമുള്ളതായി അറിയില്ല. ജോലി സ്ഥലത്ത് നിൽക്കുമ്പോഴാണ് വിവരം അറിയുന്നത്. സ്റ്റേഷനിൽ പോയി മൊഴി കൊടുക്കുന്നതിനിടെ കിരൺ വിളിച്ചിരുന്നു. സുഹൃത്താണ് ഫോൺ എടുത്തത്. ജോലി കഴിഞ്ഞ് വന്നപ്പോഴാണ് വിവരം അറിഞ്ഞതെന്നാണ് കിരൺ ഫോണിൽ പറഞ്ഞത്. കിരൺ മുമ്പും അച്ഛനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും എന്നാൽ കൊലപ്പെടുത്താനുള്ള വൈരാഗ്യമുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും ദിനേശൻറെ മകൾ പറഞ്ഞു.

ഭർത്താവിന്റെ പിണക്കം മാറ്റാൻ മന്ത്രവാദം, തലവേദനയ്ക്കുള്ള ​ഗുളിക നൽകി മയക്കി ന​ഗ്ന ദൃശ്യങ്ങൾ പകർത്തി പീഡിപ്പിച്ചു, ചിത്രങ്ങൾ ഭർത്താവിനേയും ഭർതൃ വീട്ടുകാരേയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി 60 ലക്ഷം കൈക്കലാക്കി, മന്ത്രവാദിയും സഹായിയും അറസ്റ്റിൽ

മാത്രമല്ല മരണാനന്തര ചടങ്ങിന് കിരണും അവൻറെ അച്ഛനും അമ്മയുമൊക്കെ വന്നിരുന്നു. എല്ലാകാര്യത്തിനും കൂടെയുണ്ടായിരുന്നുവെന്നും അപ്പോഴൊന്നും സംശയം ഉണ്ടായിരുന്നില്ലെന്നും മകൾ പറഞ്ഞു. കിരണിന് ഇലട്രിക് പണിയൊക്കെ നന്നായി അറിയുന്ന ആളാണ്. എന്താണ് ജോലി എന്ന് അറിയില്ല. ക്രിമിനൽ ബുദ്ധിയുള്ള പയ്യനാണെന്നും ദിനേശനെ മുമ്പും കിരൺ ഉപദ്രവിച്ചിട്ടുണ്ടെന്നും അയൽവാസികൾ പറഞ്ഞു. അമ്മയുമായി ദിനേശന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കിരൺ കൊല നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026