തിരുവനന്തപുരം: എഐ സഹായത്താൽ രൂപപ്പെടുത്തിയ ചിത്രവുമായി വെൽഫെയർ പാർട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമാണ് വെൽഫെയർ പാർട്ടി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രചരിപ്പിച്ചത്. പിണറായി വിജയൻ പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോൾ സദസിൽ ബിജെപി പതാകയുമായി ആളുകൾ നിൽക്കുന്ന ചിത്രമാണ് വെൽഫെയർ പാർട്ടി കാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകൾ, ഓഡിയോകൾ എന്നിവ പ്രചരിപ്പിക്കരുതെന്ന് പൊലീസിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കർശനമായ നിർദേശം നിലനിൽക്കെയാണ് ഇത്തരത്തിൽ ചിത്രം പ്രചരിപ്പിച്ചത്. ‘എൽഡിഎഫ്-ആർഎസ്എസ് ഡീൽ പരാജയപ്പെടുത്താൻ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക, കോൺഗ്രസ്സ് മുക്ത ഭാരതം എന്ന അജണ്ട നടപ്പാക്കാൻ എൽ ഡി എഫിനെ വിജയിപ്പിക്കാനുള്ള സംഘ്പരിവാർ പദ്ധതി തിരിച്ചറിയുക’ -എന്നതാണ് പോസ്റ്ററിലെ മുദ്രാവാക്യം.
















































