BREAKING NEWS

മുഖ്യമന്ത്രിയുടെ‘ഡാഷ് മോനെ’ പരാമർശം കേരളത്തിനാകെ അപമാനകരം; രേവന്ദ് റെഡ്ഡി തമാശയ്ക്ക് ഒരു പരാമർശം നടത്തിയപ്പോൾ അതേതീതിയിൽ സിനിമാ ഡയലോ​ഗിൽ തന്നെ പിണറായി വിജയനും മറുപടിയേകാമായിരുന്നു‘- കെ. മുരളീധരൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രി നടത്തിയ ‘ഡാഷ് മോനെ’ എന്ന പരാമർശം കേരളത്തിനാകെ അപമാനകരമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ഒരു മലയാള സിനിമാ ഡയലോഗ് തമാശയായി ഉപയോഗിച്ചതിന് മറുപടിയായി, മറ്റൊരു സിനിമാ ഡയലോ​ഗ് ഉപയോഗിച്ച് പിണറായി വിജയന് രാഷ്ട്രീയപരമായി പ്രതികരിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള സാവധാനവും സംസ്കാരപരവുമായ മറുപടിയായിരുന്നു ഉചിതമെന്നും, മുഖ്യമന്ത്രി ഉപയോഗിച്ച പദപ്രയോഗം യോജിച്ചതല്ലെന്നും മുരളീധരൻ വ്യക്തമാക്കി. ഒരു ഭരണാധികാരിയിൽ നിന്ന് വിവേകപൂർണമായ പെരുമാറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും, ഇത്തരം വാക്കുകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ, രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങൾ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, ‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

തിരഞ്ഞെടുപ്പുകളിൽ അടിയൊഴുക്കുകൾ സാധാരണമായ കാര്യമാണ്. എന്നാൽ അവയെ നേരിടാനുള്ള ശക്തിയും സ്ഥിരതയും വേണമെന്നും മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവിൽ സിപിഎം-ബി.ജെ.പി മത്സരം എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, അത് കേട്ട് ബിജെപി പ്രവർത്തകർ പോലും അത്ഭുതപ്പെടുമെന്നും അദ്ദേഹം പരിഹസിച്ചു. ഏപ്രിൽ ഒന്നിനായിരുന്നെങ്കിൽ ഈ തമാശ ആസ്വദിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കല്ലേലി അപ്പൂപ്പനാണേ സത്യം എനിക്കെതിരെ ഇങ്ങനെയൊരു കേസില്ല; എനിക്ക് അങ്ങനെയാകാനും കഴിയില്ല; എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത്?‘- കണ്ണുനീരോടെ അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി; മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് പെരുമാറ്റ ചട്ടലംഘനമാണെന്നും കേസെടുക്കാനും ഉത്തരവിട്ട് കളക്ടർ

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026