BREAKING NEWS

നാലാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടിലെത്തിയത് മദ്യപിച്ച് നാലുകാലില്‍, ഒടുവില്‍ സ്കൂളില്‍ നിന്നും മദ്യപിച്ചെന്ന് സഹപാഠികളുടെ കുറ്റസമ്മതം, ശുചിമുറിയില്‍ നിന്ന് കണ്ടെത്തിയത് 204 ലിറ്റർ വിദേശമദ്യം

· · 1 min read
Share: Copied!

ബെഗുസാരായ്:  മദ്യനിരോധനം നിലനിൽക്കുന്ന ബിഹാറിൽ വീണ്ടും ഞെട്ടിക്കുന്ന സംഭവം. ബെഗുസാരായ് ജില്ലയിലെ സിസ്വയിൽ നാലാം ക്ലാസ് വിദ്യാർഥി സ്കൂളിൽ നിന്നും മദ്യപിച്ച് ലഹരിയിൽ വീട്ടിലെത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. തിങ്കളാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്.

സ്കൂൾ കെട്ടിടത്തിന് പിന്നിലെ ഉപയോഗശൂന്യമായ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന അനധികൃത മദ്യമാണ് കുട്ടി കഴിച്ചത്. വീട്ടിലെത്തിയ കുട്ടിയുടെ നടത്തത്തിലും സംസാരത്തിലും അസ്വാഭാവികത തോന്നിയ ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സ്കൂൾ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന മദ്യം കുട്ടി കഴിച്ചതായി സഹപാഠികൾ വെളിപ്പെടുത്തി.

തുടർന്ന് രക്ഷിതാക്കൾ സ്കൂൾ അധികൃതരെ വിവരമറിയിക്കുകയും പ്രധാനധ്യാപകൻ നടത്തിയ പരിശോധനയിൽ 23 കാർട്ടണുകളിലായി സൂക്ഷിച്ച 204 ലിറ്റർ വിദേശമദ്യം കണ്ടെത്തുകയുമായിരുന്നു. ബച്ച്‌വാര പൊലീസ് സ്ഥലത്തെത്തി മദ്യശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ അജ്ഞാതർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കിഴക്കൻ ചമ്പാരനിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യ ദുരന്തം നടന്ന് ഒരാഴ്ച തികയും മുമ്പേയാണ് ഈ സംഭവം. അയൽസംസ്ഥാനങ്ങളിൽ നിന്നും നേപ്പാളിൽ നിന്നും അതിർത്തി കടന്ന് ഇപ്പോഴും വൻതോതിൽ മദ്യം ഒഴുകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിഷയത്തിൽ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026