തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പരിഭാഷ ചെയ്തതിൽ പിഴവ്. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി തന്നെ സംഭവം വ്യക്തമാക്കി. ഇന്ത്യ മുന്നണിയെ സംബന്ധിച്ചുള്ള മോദിയുടെ രാഷ്ട്രീയ പരാമർശം പരിഭാഷകന് മനസിലായില്ല. അത് തെറ്റായി പരിഭാഷപ്പെടുത്തുകയും ചെയ്തു. ഇതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്.
‘എനിക്ക് മുഖ്യമന്ത്രിയോട് പറയാനുള്ളത്, നിങ്ങൾ ഇൻഡി മുന്നണിയിലെ നെടുംതൂണാണ്. ശശി തരൂർ ഇവിടെയിരിക്കുന്നുണ്ട്. ഇന്നത്തെ പരിപാടി കുറേയാളുകളുടെ ഉറക്കം നഷ്ടപ്പെടുത്തും.’- നരേന്ദ്ര മോദിയുടെ വാക്കുകളിങ്ങനെ. എന്നാൽ പരിഭാഷകൻ അത് തെറ്റായാണ് പറഞ്ഞത്. എയർലൈൻസുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് മോദി പറഞ്ഞതെന്ന തരത്തിലാണ് പരിഭാഷപ്പെടുത്തിയത്.
എന്നാൽ സംഭവം അദ്ദേഹത്തിന് കാര്യം മനസിലായില്ലെന്ന് കണ്ടു ചിരിച്ചുകൊണ്ട് മോദി പരിഭാഷകനോട് ചോദിക്കുകയായിരുന്നു നിങ്ങൾ ഈ പരിഭാഷ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന്. അതേസമയം പരിഭാഷ ഉചിതമായില്ലെന്നും പരിഭാഷകനെ നിശ്ചയിച്ചത് സംസ്ഥാന സർക്കാരാണെന്നുമാണ് ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി. അതേസമയം വിഷയത്തിൽ സംഘാടകരുടെ ഭാഗത്തുനിന്ന് പ്രതികരണം ലഭ്യമായിട്ടില്ല.
എട്ടാംക്ലാസുകാരി ഏഴാഴ്ച ഗർഭിണി, മകളെ പീഡിപ്പിച്ച 43കാരനായ പിതാവ് അറസ്റ്റിൽ