ബെംഗളൂരു: ഇന്ത്യയിലെ പ്രമുഖ AI അധിഷ്ഠിത പ്രാദേശിക ഭാഷാ ടെക്‌നോളജി പ്ലാറ്റ്‌ഫോവും ഡൈലിഹണ്ട്, ജോഷ്, മാഗ്‌സ്റ്റർ, NexVerse.ai എന്നിവയുടെ മാതൃകമ്പനിയുമായ വെർസെ ഇന്നോവേഷൻ, പി.ആർ. രമേശിനെ ബോർഡിലെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു. ഇതോടെ പി.ആർ. രമേശ് ഓഡിറ്റ് കമ്മിറ്റിയുടെ ചെയർമാനായും ചുമതലയേൽക്കും. കമ്പനി അതിന്റെ അടുത്ത വളർച്ചാ ഘട്ടത്തിലേക്ക് നീങ്ങുന്നതിനൊപ്പം ഗവണൻസ് ഘടന ശക്തിപ്പെടുത്തുന്നതിനായുള്ള നീക്കത്തിന്റെ ഭാഗമാണിത്.
ചാർട്ടേഡ് അക്കൗണ്ടന്റായ പി.ആർ രമേഷ് സാമ്പത്തിക മേൽനോട്ടം, കോർപ്പറേറ്റ് ഗവണൻസ്, റെഗുലേറ്ററി അഡ്വൈസറി, ബോർഡ് ലീഡർഷിപ്പ് എന്നീ മേഖലകളിൽ 40 വർഷത്തിലേറെ പരിചയമുള്ള വ്യക്തികൂടിയാണ്. കൂടാതെ Deloitte Indiaയുടെ മുൻ ചെയർമാനും Deloitte ഗ്ലോബൽ ബോർഡിന്റെ മുൻ അംഗവുമാണ്. തന്റെ കരിയറിനിടയിൽ നിരവധി ഇന്ത്യൻ, മൾട്ടിനാഷണൽ കമ്പനികൾക്ക് ഗവണൻസ്, റിസ്ക് മാനേജ്മെന്റ്, ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് സ്റ്റാൻഡേർഡുകൾ, റെഗുലേറ്ററി അനുസരണം തുടങ്ങിയ വിഷയങ്ങളിൽ ഉപദേശം നൽകിയിട്ടുണ്ട്.
നിലവിൽ എയർ ഇന്ത്യ, സിപ്ല, നെസ്‌ലെ ഇന്ത്യ, Larsen & Toubro, Crompton Greaves, ITC Hotels, Cyient, Tejas Networks, Housing Development Finance Corporation എന്നിവയുൾപ്പെടെ നിരവധി പ്രമുഖ കമ്പനികളുടെ ബോർഡുകളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. 2022–23 വർഷത്തേക്കുള്ള “Best Independent Director” പുരസ്കാരം Asian Centre for Corporate Governance & Sustainability അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.
പ്രൊഫഷണൽ സർവീസുകളിൽ അദ്ദേഹത്തിന്റെ നേതൃ പങ്കിനുപുറമെ, ഇന്ത്യയിലെ റെഗുലേറ്ററി, പോളിസി ചർച്ചകളിലും അദ്ദേഹം സജീവ പങ്കാളിയാണ്. SEBI, RBI, IRDA എന്നിവയുമായി ബന്ധപ്പെട്ട പ്രധാന സമിതികളിലും ഉപദേശക സംഘങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുള്ള പി ആർ രമേശ്, വിവിധ മേഖലകളിലെ ഗവണൻസ്, സാമ്പത്തിക മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതിൽ സംഭാവന നൽകിയിട്ടുണ്ട്.
“ദീർഘകാലം നിലനിൽക്കുന്ന ഒരു കമ്പനി നിർമ്മിക്കാൻ ശക്തമായ ഗവണൻസും സാമ്പത്തിക നിയന്ത്രണവും നിർണായകമാണ്. പി.ആർ. രമേഷിന് ബോർഡ് ലീഡർഷിപ്പ്, റെഗുലേറ്ററി ഫ്രെയിംവർക്കുകൾ, ഗ്ലോബൽ ഓഡിറ്റ് മേഖലകളിൽ അനുപമമായ പരിചയമുണ്ട്. വെർസെ വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ, അദ്ദേഹത്തിന്റെ ദൃഷ്ടികോണം ഞങ്ങളുടെ ഗവണൻസ് മാനദണ്ഡങ്ങളെ ശക്തിപ്പെടുത്താനും സ്റ്റേക്ക്‌ഹോൾഡർമാരുടെ വിശ്വാസം വർധിപ്പിക്കാനും സഹായിക്കുമെന്ന് വെർസെ ഇന്നോവേഷൻ സഹസ്ഥാപകനായ ഉമംഗ് ബേദി പറഞ്ഞു.
”വെർസെ ഇന്ത്യയിലെ ഡിജിറ്റൽ മേഖലയിൽ വലിയ തോതിൽ വളർന്ന ഒരു സ്ഥാപനമാണ്. ആ വളർച്ചയ്‌ക്കൊപ്പം ഗവണൻസ് സംവിധാനങ്ങളും സാമ്പത്തിക നിയന്ത്രണങ്ങളും റിസ്ക് മേൽനോട്ടവും ശക്തമാകേണ്ടത് അനിവാര്യമാണ്. നവീകരണത്തിനൊപ്പം കൃത്യതയും ഉത്തരവാദിത്വവും ആണ് ശക്തമായ സ്ഥാപനങ്ങളുടെ അടിസ്ഥാനം. ഈ മൂല്യങ്ങൾ കൂടുതൽ ഉറപ്പുവരുത്താൻ ബോർഡിനെയും മാനേജ്മെന്റ് ടീമിനെയും ഒപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”- പി.ആർ രമേശ് പറഞ്ഞു.
വെർസെ ഇന്നോവേഷനിൽ, അദ്ദേഹം ഓഡിറ്റ് കമ്മിറ്റിയുടെ ചെയർമാനായി സാമ്പത്തിക റിപ്പോർട്ടിംഗിന്റെ വിശ്വാസ്യത, ഇന്റേണൽ കൺട്രോളുകൾ, എന്റർപ്രൈസ് റിസ്ക് മാനേജ്മെന്റ്, റെഗുലേറ്ററി അനുസരണം, ഓഡിറ്റ് പ്രക്രിയകൾ എന്നിവ മേൽനോട്ടം വഹിക്കും.
വെർസെ ഇന്നോവേഷൻ പ്രൈവറ്റ് കമ്പനി
ടെക്‌നോളജി ഉപയോഗിച്ച് ഡിജിറ്റൽ വിടവ് കുറയ്ക്കുക എന്നതാണ് വെർസെ ഇന്നോവേഷന്റെ പ്രധാന ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ് എന്നിവയുടെ സഹായത്തോടെ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം വ്യക്തിഗത ഉള്ളടക്കം വിതരണം ചെയ്യുന്നു. ഡൈലിഹണ്ട്, ജോഷ് എന്നിവ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ആപ്പുകളാണ്. NexVerse.ai, ഡൈലിഹണ്ട് പ്രീമിയം, Josh Audio Calling & Audio Stories, വെർസെ കൊളാബ് എന്നിവ ഉൾപ്പെടുന്ന AI-ആധാരിത ഉൽപ്പന്നങ്ങൾ ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു.
വെർസെ ഇന്നോവേഷൻ പ്രാദേശിക ഭാഷാ ടെക് മേഖലയിലെ ആദ്യ യൂണിക്കോൺ കമ്പനിയാണ്. CPP Investments, Ontario Teachers Pension Plan, Qatar Investment Authority, Carlyle Group, Goldman Sachs, Google, Microsoft തുടങ്ങിയ പ്രമുഖ നിക്ഷേപകർ കമ്പനിയിൽ പങ്കാളികളാണ്.
















































