BREAKING NEWS

‘ഓപ്പറേഷൻ ത്രാൾ’ കാസ്റ്റിങ് കോളിന് പാൻ ഇന്ത്യൻ റീച്ച്! യുവാക്കൾ ഇടിച്ചുകയറിയതോടെ കാസ്റ്റിങ് കോൾ ജി മെയിൽ ഹാങ്ങായി

· · 1 min read
Share: Copied!

കൊച്ചി: മലയാളത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ബാനറായ ഗുഡ്‍വിൽ എൻറർടെയ്ൻ‍മെൻറ്സ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഓപ്പറേഷൻ ത്രാൾ’ സിനിമയുടെ ഭാഗമാകാൻ ഒട്ടേറെ ആവശ്യക്കാർ. ഇതോടെ സിനിമയുടെ കാസ്റ്റിങ് കോളിനായി ആരംഭിച്ച ജി മെയിൽ ഹാങ്ങായി. ചിത്രത്തിൻറെ ഒഫീഷ്യൽ ടൈറ്റിൽ അടുത്തിടെ പുറത്തുവന്നിരുന്നതിന് പിന്നാലെയാണ് കാസ്റ്റിങ് കോൾ വിളിച്ചിരുന്നത്. പാൻ ഇന്ത്യൻ റീച്ചാണ് നിമിഷ നേരം കൊണ്ട് കാസ്റ്റിങ് കോളിന് ലഭിച്ചത്.

സംഗീത സംവിധായകൻ രതീഷ് വേഗ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻറ്സിൻറെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് നി‍ർമ്മിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടൽ പ്രമേയമായാണ് എത്തുന്നതെന്നാണ് സൂചന. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. ഈ വർഷം ക്രിസ്മസ് റിലീസായാണ് ചിത്രമെത്താനൊരുങ്ങുന്നത്.

ചിത്രത്തിൽ അഭിനയിക്കുന്നതിനായി ഹിന്ദി ഭാഷ സംസാരിക്കുന്ന 25-നും 30-നും ഇടയിൽ പ്രായമുള്ള യുവാക്കളെയാണ് വിളിച്ചിരുന്നത്. ഇന്നായിരുന്നു അപേക്ഷിക്കുന്നതിനായുള്ള അവസാന തീയതിയായി അറിയിച്ചിരുന്നത്. എന്നാൽ കാസ്റ്റിങ് കോളിലേക്ക് ഒട്ടേറെ ആവശ്യക്കാരുടെ മെയിൽ എത്തിയതോടെയാണ് ജി മെയിൽ ഹാങ്ങായത്. [email protected] എന്ന മെയിൽ ഐഡിയാണ് കാസ്റ്റിങ് കോൾ പോസ്റ്ററിൽ നൽകിയിരുന്നത്. ബോംബെ, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങി ഇന്ത്യയുടെ പല ഭാഗത്തുനിന്നും ആയിരക്കണക്കിന് മെയിലാണ് കാസ്റ്റിങ് കോളിനായി പലരിൽ നിന്നായി എത്തിയത്. ഇതോടെയാണ് മെയിൽ ഹാങ്ങാകാൻ ഇടയായതെന്നും പകരം സംവിധാനമായി ഒരു വാട്സാപ്പ് നമ്പർ ലഭ്യമാക്കിയതായും അണിയറപ്രവർത്തകർ അറിയിച്ചു.

ഒരു ഹൈ- ഒക്ടേൻ ആക്ഷൻ ത്രില്ലറായെത്തുന്ന ചിത്രം ജയസൂര്യയുടെ കരിയറിലെ തന്നെ ഏറെ കരുത്തുറ്റ വേഷമാകും എന്നാണ് ലഭിക്കുന്ന സൂചനകൾ. മലയാളത്തിലെ ശ്രദ്ധേയരായ ടെക്നീഷ്യന്മാർ ഒന്നിക്കുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. ജമ്മു, പുൽവാമ, ലഡാക്ക്, ഉത്തരാഖണ്ഡ്, നൈനിറ്റാൾ, ഡെറാഡൂൺ, കശ്മീർ, ഡൽഹി, കോയമ്പത്തൂർ, കൊച്ചി, മലപ്പുറം, പൊന്നാനി, പാലക്കാട് ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

ഛായാഗ്രഹണം: നജോസ്, എഡിറ്റർ: ഷഫീഖ് വി.ബി, സംഗീതം, പശ്ചാത്തലസംഗീതം: രതീഷ് വേഗ, പ്രോജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, ആർ‍ട്ട് ഡയറക്ടർ: സജീഷ് താമരശ്ശേരി, കോസ്റ്റ്യൂം: സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ്: റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്സിംഗ്: എം.ആർ. രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ: വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ്: ടെൻപോയിൻ്റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാൻ്റ് എൽ.എൽ.പി, പി.ആർ.ഒ: ആതിര ദിൽജിത്ത്.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026