തെഹ്റാൻ: പശ്ചിമേഷ്യയിലെ ഏറ്റവും ഉയരം കൂടിയ നിർമിതികളിലൊന്നായ ഇറാന്റെ ബി 1 പാലം യുഎസ് ആക്രമണത്തിൽ തകർന്നതായി ഇറാൻ സൈന്യം . തെഹ്റാനെയും കരാജിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഈ ഹൈവേ പാലത്തിന് നേരെ നടന്ന വ്യോമാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. പാലത്തിന്റെ ഫോട്ടോകളും ആക്രമണ ദൃശ്യങ്ങളും ഇറാനിലെ സായുധ വിപ്ലവ സേനയായ ഐആർജിസി എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്.
പാലം തകർത്തതിന് പിന്നാലെ യുഎസ് താവളങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ ശക്തമായ പ്രത്യാക്രമണമാണ് ഇറാൻ നടത്തിയത്. ബഹ്റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് സെന്ററിന് നേരെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി) ആക്രമണം നടത്തി. ഇതോടൊപ്പം ജോർദാനിലെ അൽ അസ്റാഖ് സൈനിക താവളത്തിൽ നിലയുറപ്പിച്ചിരുന്ന യുഎസ് യുദ്ധവിമാനത്തിന് നേരെയും ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി ഇർന (IRNA) റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ വളർച്ചയെ തടയാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പാലത്തിന് നേരെയുള്ള ആക്രമണമെന്ന് ഇറാൻ പ്രതികരിച്ചു. അധിനിവേശ ശക്തികളുടെ ഏത് നീക്കത്തെയും ശക്തമായി പ്രതിരോധിക്കുമെന്നും അവർ വ്യക്തമാക്കി. ഒത്തുതീർപ്പിന് തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെടുമ്പോഴും, തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തെ ചെറുക്കുമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.
🚨The U.S. continuing its strikes on Iran’s infrastructure, destroyed a bridge under construction in western Tehran that was set to become the tallest bridge in ME. (B1 bridge in Karaj)
It was clear that Iran’s nuclear and missile programs were just a pretext. pic.twitter.com/iktcqibYF7
— IRIB (Islamic Republic of Iran Broadcasting) (@iribnews_irib) April 2, 2026















































