BREAKING NEWS

യുദ്ധം ജയിച്ചുകഴിഞ്ഞിട്ട് നിങ്ങളെക്കൊണ്ട് എന്ത് കാര്യം?? യുഎസിനെ പിന്തുണയ്ക്കാൻ വിസമ്മതിച്ച‌ ഫ്രഞ്ച് പ്രസിഡന്റിനെ അപമാനിച്ച് ട്രംപ്, ഭാര്യ താടിക്കിട്ട് തട്ടിയത് സുഖപ്പെട്ടു വരുന്നതേയുള്ളൂവെന്ന് പരിഹാസം, ട്രംപിന്റേത് നിലവാരമില്ലാത്ത സംസാരമെന്ന് ഇമ്മാനുവൽ മാക്രോണ്‍

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ യുഎസിനെ പിന്തുണയ്ക്കാൻ വിസമ്മതിച്ച‌ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയും, ഭാര്യ ബ്രിജിറ്റ് മാക്രോണിനെയും പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഫ്രാൻസിനോട് വ്യക്തിപരമായി സൈനികസഹായം ആവശ്യപ്പെട്ടു.

എന്നാൽ ഉടൻ പങ്കുചേരാൻ ഫ്രാൻസ് വിസമ്മതിച്ചു. മാക്രോണിന്റെ ഭാര്യ അദ്ദേഹത്തെ വളരെ മോശമായാണ് പരിഗണിക്കുന്നത്. താടിയിൽ തട്ടുകിട്ടിയത് സുഖപ്പെട്ട് വരുന്നതേയുള്ളൂ- വൈറ്റ് ഹൗസ് യൂട്യൂബ് ചാനലിൽ സംസാരിക്കവേ ട്രംപ് പരിഹസിച്ചു. ‘യുദ്ധം ജയിച്ചുകഴിഞ്ഞാൽ ഞങ്ങൾ സഹായിക്കാം’ എന്നാണ് മാക്രോൺ പറഞ്ഞതെന്ന് ട്രംപ് പറഞ്ഞു.

യുദ്ധം ജയിച്ചുകഴിഞ്ഞിട്ട് നിങ്ങളെക്കൊണ്ട് എന്ത് കാര്യമാണുള്ളതെന്ന് താൻ തിരിച്ചുചോദിച്ചതായും ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ വർഷം വിയറ്റ്നാം സന്ദർശനത്തിനിടെ മാക്രോണിന്റെ ഭാര്യ ബ്രിജിറ്റ് മാക്രോൺ അദ്ദേഹത്തിന്റെ മുഖത്ത് തള്ളുന്നതായി പ്രചരിച്ച വീഡിയോയെ മുൻനിർത്തിയായിരുന്നു ട്രംപിന്റെ അധിക്ഷേപം. അതേസമയം ട്രംപിന്റേത് നിലവാരമില്ലാത്ത സംസാരമാണെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ തിരിച്ചിടച്ചു.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026