BREAKING NEWS

ബക്കറ്റിലെ വെള്ളത്തിൽ വീണ് കുഞ്ഞ് മരിച്ചു; അതു കണ്ടപാടെ അമ്മ ജീവനൊടുക്കി; ‘ഞാനാണ് ഉത്തരവാദി‘യെന്ന് കുറിപ്പ്

· · 1 min read
Share: Copied!

ബെംഗളൂരു: ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞ് മുങ്ങി മരിച്ച് മിനിറ്റുകൾക്കുള്ളിൽ അമ്മ ജീവനൊടുക്കി. ബുധനാഴ്ച ബെംഗളൂരുവിലാണ് സംഭവം. പ്രതിഭ (29) എന്ന സോഫ്റ്റ്‌വെയർ എൻജിനീയറാണ് മകന്റെ മുങ്ങിമരണത്തിന് താൻ ആണ് ഉത്തരവാദി എന്ന കുറിപ്പ് എഴുതിവെച്ച് ജീവിതം അവസാനിപ്പിച്ചത്. പതിനൊന്നുമാസം പ്രായമായ മകൻ അഗസ്ത്യ, അബദ്ധത്തിൽ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചതാണ് പ്രതിഭയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. സംഭവസമയത്ത് പ്രതിഭയുടെ ഭർത്താവ് മഹന്തേഷ് ജോലിസ്ഥലത്തായിരുന്നു.

ടെറസിൽനിന്ന് ഉണങ്ങിയ തുണി എടുക്കാൻ പ്രതിഭ പോയ സമയത്താണ് കുഞ്ഞ് അലക്കുന്ന സ്ഥലത്തേക്ക് മുട്ടിലിഴഞ്ഞ് പോയതും വെള്ളംനിറച്ച ബക്കറ്റിൽ വീണ് മുങ്ങിമരിച്ചതെന്നുമാണ് വിവരം. മടങ്ങിയെത്തിയ പ്രതിഭ കാണുന്നത് മരിച്ചുകിടക്കുന്ന കുഞ്ഞിനെയാണ്. തൊട്ടുപിന്നാലെ ഇവർ കൈത്തണ്ട മുറിക്കുകയും ഉറക്കഗുളിക കഴിക്കുകയും കുരുക്കിട്ട് തൂങ്ങുകയും ചെയ്തുവെന്ന് അധികൃതർ പറഞ്ഞു. വൈകുന്നേരം ആറരയോടെ മഹന്തേഷ് വീട്ടിലെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. കൈവശമുണ്ടായിരുന്ന മറ്റൊരു താക്കോൽ ഉപയോഗിച്ച് വീട് തുറന്ന് അകത്തു കയറിയപ്പോൾ ഭാര്യയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

15 ഉറക്കഗുളികയടങ്ങിയ പാക്കറ്റിന്റെ കാലിയായ കൂടും സമീപത്തുനിന്ന് കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. ടെറസിലേക്ക് തുണിയെടുക്കാൻ പോയ സമയത്താണ് കുഞ്ഞിന്റെ മരണം സംഭവിച്ചതെന്നും അതിനാൽ മരണത്തിന് താനാണ് ഉത്തരവാദിയെന്നും പ്രതിഭ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

BREAKING NEWS
ജയിലിലെന്ന് പാക്കിസ്ഥാൻ, വെറും നാടകമെന്ന് ഇന്ത്യ...പാക്കിസ്ഥാനിൽ ഇന്ത്യാവിരുദ്ധ ഭീകരർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു, ഇന്ത്യ തട്ടിക്കളയുമോയെന്ന് പേടി!! ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റി, സയീദ് ലഷ്കർ പ്രവർത്തകരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് അവസാനിപ്പിച്...
15 Nov 2026
BREAKING NEWS
വിശപ്പ് മാറ്റാൻ റോഡപകടത്തിൽ ചത്ത നായയുടെ മാംസം ഭക്ഷിച്ച് യുവാവ്; ഒഡിഷയിൽ തെരുവിൻ കഴിയുന്നവരുടെ പട്ടിണിയും മാനസികാരോഗ്യവും പൊതുസമൂഹത്തിനു മുന്നിൽ ചർച്ചയാക്കി മന:സാക്ഷിയെ ഞെട്ടിച്ച ദൃശ്യങ്ങൾ വൈറൽ
15 Nov 2026
BREAKING NEWS
മകൾ കാമുകനൊപ്പം വീട്ടിൽനിന്ന് ഇറങ്ങിപ്പോയി, മഞ്ജു അവസാനമായി വിളിച്ച ഫോൺ നമ്പർ രാജേഷിന്റെയെന്ന് പോലീസിന്റെ കണ്ടെത്തൽ, കാണാതായ മഞ്ജുവും രാജേഷും നേരത്തെ പ്രണയത്തിലായിരുന്നു, ഇതിൽ വിള്ളൽ വീണതോടെ കൊലപ്പെടുത്തിയെന്ന് കഥയിറക്കി യുവാവിനെ രണ്ടര വർഷം അടച്ചു!! 7 വർഷം മുൻപ് കൊല്ലപ്പെട്ട യുവതി ഭർത്താവിനൊപ്പം...
15 Nov 2026
BREAKING NEWS
ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
14 Nov 2026