BREAKING NEWS

“കടുപ്പം കൂടിയ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ…” വൈകും മുമ്പ് കരാറിന് തയ്യാറാകണം, ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി അമേരിക്ക, ഹോര്‍മുസ് കടലിടുക്ക് പഴയതുപോലെയാകില്ല, യുഎസ് വിഫല നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഇറാന്‍, ഇസ്രയേലിനു നേരെ മിസൈലുകള്‍ തൊടുത്ത് ഹിസ്ബുല്ലയും ഹൂതികളും

· · 1 min read
Share: Copied!

തെഹ്‌റാന്‍: ഇറാനില്‍ ആക്രമണം കടുപ്പിച്ച് യുഎസും ഇസ്രായേലും. തെഹ്‌റാനിലെ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍, പാലങ്ങള്‍, സ്റ്റീല്‍ പ്ലാന്റുകള്‍ എന്നിവിടങ്ങളില്‍ ബോംബിട്ടു. ആക്രമണം തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടത്.

അതേസമയം, വിഫല നീക്കങ്ങള്‍ യുഎസ് ഉപേക്ഷിക്കണമെന്നും ഹോര്‍മുസ് കടലിടുക്കിലെ പഴയ സാഹചര്യം പുനഃസ്ഥാപിക്കില്ലെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാനില്‍ നിന്ന് രാജ്യത്തിന് നേരെ മിസൈലുകള്‍ തൊടുത്തതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. ജെറുസലേമിലും ഗ്രേറ്റര്‍ തെല്‍ അവിവിലും ആളുകള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനുള്ള മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിന് നേരെ ഹിസ്ബുല്ലയും ആക്രമണം ശക്തമാക്കി. വടക്കന്‍ നഗരമായ ബിഇനയില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് പതിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യെമനില്‍ നിന്ന് ഹൂത്തി മിസൈലുകളും ഇസ്രായേല്‍ ലക്ഷ്യമാക്കിയെത്തി. ജോര്‍ദാനിലെ സൈനികതാവളത്തിലെ യുഎസ് പോര്‍വിമാനങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാന്‍ അറിയിച്ചു. തെഹ്‌റാനിലെ ഏറ്റവും വലിയ പാലം പുനര്‍ നിര്‍മ്മിക്കാന്‍ കഴിയാത്ത വിധം തകര്‍ത്തതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കൂടുതല്‍ കടുപ്പം കൂടിയ പ്രഹരം വരാനിരിക്കുകയാണ്. ഇനിയും വൈകും മുമ്പ് കരാറിന് തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

 

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026