കൊച്ചി: റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡിന്റെ ബ്യൂട്ടി വിഭാഗമായ ടിറ ആഡംബര സൗന്ദര്യ മേഖലയില്‍ പുതു അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിനായി എക്സ്‌ക്ലൂസീവ് സേവനമായ കണ്‍സിയര്‍ജ് ബൈ ടിറ അവതരിപ്പിച്ചു. തങ്ങളുടെ ഏറ്റവും ആദരണീയരായ ഉപഭോക്താക്കള്‍ക്ക് ആഡംബര സൗന്ദര്യാനുഭവം മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന എക്സ്‌ക്ലൂസീവ് സേവനമാണ് കണ്‍സിയര്‍ജ് ബൈ ടിറ. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണമുള്ള സേവനങ്ങള്‍, സൗന്ദര്യ മേഖലയിലെ നൂതനാത്മകമായ പരീക്ഷണങ്ങള്‍, ഉയര്‍ന്ന വ്യക്തിഗതപരിചരണം തുടങ്ങി നിരവധി ആഡംബര സേവനങ്ങളാണ് ടിറ ലഭ്യമാക്കുന്നത്.
തങ്ങളുടെ വ്യക്തിത്വത്തിന് അനുയോജ്യമായ സെലക്ഷനും മാര്‍ഗനിര്‍ദേശവും ലഭിക്കുന്നതിന് ഉപഭോക്താക്കളെ സഹായിക്കുന്ന സംവിധാനവും കണ്‍സിയര്‍ജ് ബൈ ടിറയില്‍ ലഭ്യമാണ്. ഇതിനായി ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്കായി വിനിയോഗിക്കുന്ന ബ്യൂട്ടി അഡൈ്വസറിലേക്ക് നേരിട്ട് അക്‌സസ് ലഭിക്കും. വ്യക്തിഗത റെക്കമന്‍ഡേഷനുകള്‍, എക്‌സ്‌ക്ലൂസിവ് പ്രീ ഓര്‍ഡറുകള്‍, തല്‍സമയ ഓര്‍ഡര്‍ ട്രാക്കിംഗ് സംവിധാനം, പരാതികള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന തുടങ്ങി നിരവധി സേവനങ്ങളാകും ഇതിന്റെ ഭാഗമാകുന്ന ആഡംബര ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക.
പരമ്പരാഗത ഉപഭോക്തൃ സേവനത്തില്‍ നിന്ന് വിഭിന്നമായി, കണ്‍സിയര്‍ജ് ബൈ ടിറയിലൂടെ ലിമിറ്റഡ് എഡിഷന്‍ കളക്ഷനുകള്‍ എളുപ്പത്തില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ അവസരമൊരുക്കും. മാത്രമല്ല, ബ്രാന്‍ഡ് ഇവന്റുകളില്‍ പ്രവേശനവും ലഭ്യമാകും. അജിയോ ലക്‌സ് വീക്കെന്‍ഡ് ഉള്‍പ്പടെയുള്ള പരിപാടികളില്‍ പങ്കെടുക്കാം. ഏറ്റവും വേഗത്തില്‍ സൗന്ദര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉപഭോക്താക്കള്‍ക്ക് കണ്‍സിയര്‍ജ് ബൈ ടിറയിലൂടെ ഉറപ്പാക്കാം.
ഓരോ ആശയവിനിമയവും അത്യധികം വ്യക്തിഗതമാണെന്നതാണ് കണ്‍സിയര്‍ജ് ബൈ ടിറയെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. ഉപഭോക്താവിന്റെ നേരത്തെയുള്ള പര്‍ച്ചേസുകളും ബ്രാന്‍ഡ് താല്‍പ്പര്യങ്ങളും മുന്‍നിര്‍ത്തിയാകും ഇത്തരത്തിലുള്ള അര്‍ത്ഥവത്തായ ആശയവിനിമയങ്ങള്‍.
ആഡംബര ബ്യൂട്ടി ഷോപ്പിംഗ് എന്നത് വെറും ഉല്‍പ്പന്നങ്ങളില്‍ മാത്രം കേന്ദ്രീകൃതമാകുന്ന ഒന്നല്ല, മറിച്ച് തീര്‍ത്തും വിഭിന്നമായ ഷോപ്പിംഗ് അനുഭവമാണെന്ന കാഴ്ച്ചപ്പാടിലാണ് കണ്‍സിയര്‍ജ് ബൈ ടിറ വിഭാവനം ചെയ്തിരിക്കുന്നത്. പ്രതിവര്‍ഷം ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവഴിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് കണ്‍സിയര്‍ജ് ബൈ ടിറയുടെ വേറിട്ട സേവനങ്ങള്‍ എത്തിയിരിക്കുന്നത്.