കവിത
പോരാട്ട വീര്യത്തോളം
എന്തുണ്ട് നമ്മിൽ.
കുതിച്ചെത്തുന്ന ബീജങ്ങളിൽ
പോരാടി ജയിക്കുന്നവനാരോ
അവൻ നാളത്തെ ഞാനും നീയുമായി
പിറവിയെടുക്കുന്നു
ഇരുവരുമൊരുമെയ്യായ്
ഒൻപതു മാസക്കാലം
ദിനങ്ങളെണ്ണിതീർക്കുന്നതിനിടയിലൊരു നാൾ കടുപ്പമേറിയ പോരാട്ടങ്ങൾക്കായ് അലറിക്കരഞ്ഞു ഞാനിതാ വിരുന്നുകാരനായ് ഭൂമിയിലേക്ക്!
ഇവിടെ നമ്മളാടി തീർക്കുന്നു…
ശൈശവവും കൗമാരവും
പിന്നെ യൗവനവും വാർദ്ദക്യവും.
ജീവിത തിക്താനുഭവങ്ങളും
മഹാമാരിയിലും പ്രകൃതി ക്ഷോഭങ്ങളിലും പോരാടി ജയിച്ചവർ നമ്മൾ…
എഴുതിയത്-
എസ്.എസ്.സുലു