പത്തനംതിട്ട: ക്രൂരപീഡനമാണ് നേരിട്ടതെന്ന് തിരുവല്ല സ്പാ ബലാത്സംഗക്കേസിലെ അതിജീവിത. 50000 രൂപ വേണമെന്ന് വന്നവർ ആവശ്യപ്പെട്ടു. ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തു. ഫോണിൽ നഗ്ന ചിത്രങ്ങൾ പകർത്തിയെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. അവര്‍ നന്നായിട്ട് ഉപ്രദവിച്ചു.
മുടിയിലും കയ്യിലും പിടിച്ചുവലിച്ചു. ഭയങ്കര ഉപദ്രവായിരുന്നു. നീ ഇങ്ങുവന്നേ നീ കൊള്ളാലോയെന്നും പറഞ്ഞ് ഒരു റൂമിലേക്ക് കൊണ്ടുപോയി. ഉപദ്രവിക്കല്ലേ..പെങ്ങളായിട്ട് കണ്ടുകൂടെ എന്ന് പറഞ്ഞപ്പോൾ അവൻ എന്‍റെ മുഖത്തിനിട്ട് ഒറ്റയടി അടിച്ചു. എന്‍റെ പെങ്ങളെന്നാടീ വേശ്യാലയത്തിലാണോ നിൽക്കുന്നതെന്ന് പറഞ്ഞ് തെറി വിളിച്ചു.
എന്നോട് ഡ്രെസെല്ലാം അഴിക്കാൻ പറഞ്ഞു. അഴിക്കില്ലെന്ന് പറഞ്ഞ് ഞാൻ അലറിക്കരഞ്ഞപ്പോൾ കത്തിയെടുത്ത് എന്‍റെ തൊണ്ടക്കുഴിയിൽ കുത്തി. ബലാത്സംഗത്തിനിടെ ക്രൂരമായി ഉപദ്രവിച്ചു. അതിനിടെ ഫോണിൽ സെൽഫിയെടുത്തു. നീ നിന്‍റെ സാറിനെക്കൊണ്ട് മൂന്ന് ലക്ഷം രൂപ ഇടീച്ചില്ലെങ്കിൽ ചിത്രം പുറത്തുവിടുമെന്നും പറഞ്ഞു.
അതിനിടെ കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷനാണെന്ന ആരോപണവുമായി സ്പാ ഉടമയും രംഗത്തെത്തി. കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും. കേസന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന പരാതിയിൽ പൊലീസുകാരിലേക്കും അന്വേഷണം നീങ്ങും.















































