BREAKING NEWS

തിരുവല്ല സ്പാ ബലാത്സം​ഗം പോലീസ്- ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടിന്റെ ബാക്കിപത്രം? ചില പോലീസുകാർ സ്പാകളിലെ നിത്യ സന്ദർശകർ, പോലീസുകാരെത്തുന്നത് മാസപ്പടി വാങ്ങാൻ‍? കാപ്പ കേസ് പ്രതി ബലാത്സംഗം ചെയ്ത സംഭവത്തിൽ പോലീസിലും ആഭ്യന്തര അന്വേഷണം

· · 1 min read
Share: Copied!

പത്തനംതിട്ട: തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതി ബലാത്സംഗം ചെയ്ത സംഭവത്തിൽ പോലീസിലും ആഭ്യന്തര അന്വേഷണം. പോലീസ്- ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടിന്റെ ബാക്കിപത്രമെന്നവണ്ണമാണ് കാപ്പാ കേസ് പ്രതി സ്പായിലെത്തി മാസപ്പടി ചോദിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. കൂടാതെ പോലീസുകാർ സ്പാകളിൽനിന്ന് മാസപ്പടി വാങ്ങുന്നതായും പോലീസുകാരിൽ ചിലർ സ്പാകളിൽ നിത്യസന്ദർശകരാണെന്നുമുള്ള സംശയം ബലപ്പെട്ട സാ​ഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. നിലവിൽ പ്രധാനപ്രതിയയായ മരണ സുബിൻ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ ചാക്കോ, ബെർലിൻ ദാസ് എന്നീ രണ്ട് പ്രതികൾ മാത്രമാണ് പിടിയിലായിട്ടുള്ളത്.

അതേസമയം ഫെബ്രുവരി ഒന്നിന് വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. സ്പായിലേക്ക് അതിക്രമിച്ച് കയറിയ യുവാക്കൾ അവിടെയുണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദമായി പെരുമാറിയത്. പിന്നീട് സ്പാ ജീവനക്കാരിയെ കത്തികാട്ടി പീഡിപ്പിക്കുകയായിരുന്നു. ഇതിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കാപ്പ കേസ് പ്രതി സുബിനെതിരെയാണ് യുവതി പരാതി നൽകിയത്. ആറംഗ സംഘമാണ് സ്പായിൽ അതിക്രമിച്ച് കയറിയത്. നാൽപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ പിരിവാണ് ഇവർ ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തിൽ പരാതി നൽകാൻ യുവതികൾ തയ്യാറായിരുന്നില്ല.

പിന്നീട് പോലീസ് ധൈര്യം നൽകിയതിന് പിന്നാലെ ഒരു യുവതി കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. തന്നെ ബലാത്സംഗം ചെയ്തുവെന്ന് കാണിച്ചാണ് യുവതി പരാതി നൽകിയത്. തുടർന്ന് സുബിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഒന്നാംപ്രതി സുബിൻ ഭീഷണിപ്പെടുത്തി ജീവനക്കാരിയോട് പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകാതിരുന്നതോടെ യുവതിയെ ബലംപ്രയോഗിച്ച് അടുത്ത മുറിയിലേക്ക് കൊണ്ടുപോയി. സ്പാ ബെഡിലേക്ക് യുവതിയെ തളളിയിട്ട് കഴുത്തിൽ സ്റ്റീൽ കത്തിവെച്ച് ഭയപ്പെടുത്തിയാണ് പ്രതി ബലാത്സംഗം ചെയ്തതെന്നാണ് വിവരം. പ്രതി യുവതിയെ ബലംപ്രയോഗിച്ച് നിർത്തി സെൽഫിയെടുക്കുകയും മുഖത്തും ശരീരത്തും മർദിക്കുകയും ചെയ്തു. കൂടാതെ സ്പായിൽ വന്ന മറ്റൊരാൾക്കൊപ്പം ജീവനക്കാരിയെ നിർത്തി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. രണ്ടുമുതൽ ആറുവരെ പ്രതികൾ മറ്റൊരു ജീവനക്കാരിയുടെ കയ്യിൽ നിന്നും ബലംപ്രയോഗിച്ച് 2500 രൂപ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു.

BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026
BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026