BREAKING NEWS

‘ഇറാൻ 40 വർഷം കൊണ്ട് കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് നിർമ്മിച്ച പരമ്പരാഗത സൈനിക ശേഷിയെ ഇല്ലാതാക്കുകയെന്ന ലക്ഷ്യം ഞങ്ങൾ കൃത്യമായി നേടി; ഇനിയും അമേരിക്ക സദാ ജാ​ഗ്രതയോടെ തയ്യാറായിരിക്കും‘: യുഎസ് സെൻട്രൽ കമാൻഡ് തലവൻ

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാനിയൻ ഭരണകൂടത്തിന്റെ സൈനിക ശേഷി തകർക്കുക എന്ന ലക്ഷ്യം യുഎസ്, ഇസ്രായേലി സൈന്യങ്ങൾ ‘ക്യത്യമായി നേടിയിട്ടുണ്ട്’ എന്ന് യുഎസ് സെൻട്രൽ കമാൻഡിന്റെ തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ. സ്വന്തം അതിർത്തികൾക്കപ്പുറത്തേക്ക് ശക്തി വ്യാപിപ്പിക്കാനുള്ള ഇറാന്റെ കഴിവ് തകർക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം, ഈ ദൗത്യം തങ്ങൾ വ്യക്തമായി പൂർത്തിയാക്കിയതായും എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോ പ്രസ്താവനയിൽ കൂപ്പർ പറഞ്ഞു.

‘ഇറാന് തലമുറകളോളം നീണ്ടുനിൽക്കുന്ന ഒരു സൈനിക പരാജയം സംഭവിച്ചിരിക്കുന്നു, വരും വർഷങ്ങളിൽ വലിയ തോതിലുള്ള സൈനിക പ്രവർത്തനങ്ങൾ നടത്താനുള്ള ഇറാനിയൻ ശേഷി യുഎസും ഇസ്രായേലും ക്യത്യതയോടെ നശിപ്പിച്ചു. ഇറാൻ 40 വർഷം കൊണ്ട് കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് നിർമ്മിച്ച പരമ്പരാഗത സൈനിക ശേഷിയെ ആണ് ഞങ്ങൾ ഇല്ലാതെയാക്കിയത്’ യുഎസ് സൈനിക കമാൻഡർ പറഞ്ഞു.

എന്നിരുന്നാലും, അമേരിക്ക സന്നിഹിതരായിരിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യും. ഏത് സമയത്തും വിളിപ്പാടകലെ ഞങ്ങൾ ഒരുങ്ങിയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇറാനിൽ 13,000-ത്തിലധികം ആക്രമണങ്ങൾ വിജയകരമായി നടത്തി. ആയിരക്കണക്കിന് തവണ യുദ്ധ വിമാനങ്ങൾ പറത്തി. നിലവിലുള്ള വെടിനിർത്തലിന് അനുസൃതമായി യുഎസ് സേന ആക്രമണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും സങ്കീർണ്ണവും വലുതുമായ വ്യോമ പ്രതിരോധ കുട നിവർത്തിക്കൊണ്ട് ഞങ്ങളുടെ പ്രാദേശിക പങ്കാളികളുമായി തോളോട് തോൾ ചേർന്ന് നിൽക്കുന്നു’യുഎസ് സെൻട്രൽ കമാൻഡ് തലവൻ കൂട്ടിച്ചേർത്തു.

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026