BREAKING NEWS

‘ലെബനനുമായി ചർച്ചകൾക്ക് ഇസ്രയേൽ റെഡി; ഹിസ്ബുള്ളയെ നിരായുധീകരിക്കുക എന്നതിനാണ് മുൻ​ഗണന‘- നെതന്യാഹു

· · 1 min read
Share: Copied!

ജെറുസലേം: ലബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലബനൻ സർക്കാരുമായി എത്രയും വേഗം ചർച്ചകൾ ആരംഭിക്കാനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നതെന്ന് നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സായുധ സംഘടനയായ ഹിസ്ബുള്ളയെ നിരായുധീകരിക്കുക എന്നതിനാണ് ചർച്ചയിൽ ഇസ്രയേൽ മുൻഗണന നൽകുന്നത്.

നേരിട്ടുള്ള ചർച്ചകൾക്ക് ലബനൻ ആവർത്തിച്ച് താൽപ്പര്യം പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തിൽ, ചർച്ചാ നടപടികളുമായി മുന്നോട്ട് പോകാൻ മന്ത്രിസഭയ്ക്ക് നിർദ്ദേശം നൽകിയതായി നെതന്യാഹു പറഞ്ഞു. ഹിസ്ബുള്ളയുടെ നിരായുധീകരണത്തിനൊപ്പം ഇരുരാജ്യങ്ങളും തമ്മിൽ സമാധാനപരമായ ബന്ധം സ്ഥാപിക്കുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും. ബെയ്റൂട്ടിനെ സൈനികമുക്തമാക്കാനുള്ള ലബനൻ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഇസ്രയേൽ സ്വാഗതം ചെയ്യുന്നതായും പ്രസ്താവനയിൽ പറയുന്നു.

വെടിനിർത്തൽ നടപ്പിലാക്കുന്നതിനായി ലബനൻ പ്രധാനമന്ത്രി നവാഫ് സലാം പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ബന്ധപ്പെട്ടതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ ഈ നീക്കം. പാകിസ്താനിൽ വരും ദിവസങ്ങളിൽ നടക്കുന്ന യുഎസ്-ഇറാൻ ചർച്ചകൾക്കിടയിലാണ് ഈ പുതിയ സംഭവവികാസങ്ങൾ.

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മാർച്ച് രണ്ട് മുതൽ ഹിസ്ബുള്ള ഇസ്രയേലിന് നേരെ ആക്രമണം തുടങ്ങിയിരുന്നു. ഇതിന് തിരിച്ചടിയായി ഇസ്രയേൽ ലബനനിൽ ശക്തമായ പ്രത്യാക്രമണമാണ് നടത്തുന്നത്. മാർച്ചിൽ തുടങ്ങിയ സംഘർഷങ്ങളിൽ ഇതിനകം 1,500-ലധികം പേർ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ട്.

BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026