തിരുവനന്തപുരം: കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തനിക്കെതിരെ നടന്നതെന്നു തെളിയിക്കുന്ന റിപ്പോർട്ട് ലഭിച്ചെന്ന് നടൻ ബാല. മനസ്സിൽ വിചാരിക്കാത്തൊരാളും കാശിനുവേണ്ടി തനിക്കെതിരെ പ്രവർത്തിച്ചെന്നും നടന്‍ വെളിപ്പെടുത്തുന്നു. അവരുടെ പേര് പറയാൻ സാധിക്കില്ലെന്നും തന്റെ വാക്കുകളായിരുന്നു ശരിയെന്ന് ഇപ്പോൾ തെളിഞ്ഞെന്നും ബാല വിഡിയോയിലൂടെ പറഞ്ഞു.
ഞാൻ പണ്ടേ ഒരുകാര്യം പറഞ്ഞിരുന്നു. ഇതൊരു കൂട്ടായ ആക്രമണമാണ്, കാശിനു വേണ്ടിയാണെന്നും പറഞ്ഞിരുന്നു. മൂന്നാം തിയതി ഒരുകാര്യം കണ്ടപ്പോൾ തകര്‍ന്നുപോയി. ഒരിക്കലും വിചാരിച്ചില്ല, പക്ഷേ പേരു പറയാൻ പറ്റില്ല, അവരും കാശിനു വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായിരുന്നു.
പക്ഷേ ആ റിപ്പോർട്ട് ആരെയും എടുത്തു കാണിച്ച് കുറ്റപ്പെടുത്താന്‍ ഇല്ല. നമ്മൾ കഷ്ടപ്പെട്ട് വിയർത്ത് കാശ് ഉണ്ടാക്കിയിട്ടുേവണം എല്ലാവരെയും സഹായിക്കാൻ, അല്ലാതെ മറ്റുള്ളവന്റെ സ്വത്ത് കട്ടിട്ടാകരുത്. അത് വലിയ പാപമാണ്.’’–ബാലയുടെ വാക്കുകൾ.