പെട്ടെന്ന് രോഗങ്ങൾ വരാറുണ്ടോ? ഇതിനെ ചെറുക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഭക്ഷണത്തിൻറെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. അത്തരത്തിൽ രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. ഓറഞ്ച്
വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
2. വെളുത്തുള്ളി
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വെളുത്തുള്ളി പാചകത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. അവയിൽ അല്ലിസിൻ പോലുള്ള സൾഫർ അടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് സ്വാഭാവികമായും അണുബാധകളെ ചെറുക്കുന്നു.
3. തൈര്
പ്രോബയോട്ടിക് ഗുണങ്ങൾ അടങ്ങിയ തൈര് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
4. ഇഞ്ചി
ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന ആൻറി ഇൻഫ്ലമേറ്ററി സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തൊണ്ടവേദന, ഓക്കാനം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ രോഗപ്രതിരോധ കൂട്ടാനും ഗുണം ചെയ്യും.
5. ചീര
വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ അടങ്ങിയ ചീര ഡയറ്റിൽ ഉൾപ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
6. മഞ്ഞൾ
ആൻറി ഇൻഫ്ലമേറ്ററി, ആൻറി ഓക്സിഡൻറ് ഗുണങ്ങൾ അടങ്ങിയ മഞ്ഞൾ പാചകത്തിൽ ഉൾപ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
7. ബദാം
വിറ്റാമിൻ ഇ, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ അടങ്ങിയ ബദാം ഡയറ്റിൽ ഉൾപ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
8. കിവി
വിറ്റാമിൻ സിയാൽ സമ്പന്നമായ കിവിയും രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
9. പേരയ്ക്ക
വിറ്റാമിൻ സി ധാരാളം അടങ്ങിയ പേരയ്ക്കയും രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു പഴമാണ്.
10. ഗ്രീൻ ടീ
ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഗ്രീൻ ടീ കുടിക്കുന്നതും രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.