BREAKING NEWS

ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു

· · 1 min read
Share: Copied!

ന്യൂഡൽഹി: ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവുമായ ഷിബു സോറന്‍ (81) അന്തരിച്ചു. ഒരു മാസമായി ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെയാണ് ഷിബുസോറനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടിയുടെ സ്ഥാപക നേതാവാണ് ഷിബു സോറൻ. മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് മരണ വാർത്ത അറിയിച്ചത്. ‘‘ആദരണീയനായ ഗുരു നമ്മളെ വിട്ടുപോയി. ഇന്ന് ഞാൻ ശൂന്യനായി’’ എന്ന് കുറിച്ചു കൊണ്ടാണ് ഹേമന്ത് അച്ഛന്റെ മരണവാർത്ത എക്സിലൂടെ അറിയിച്ചത്.

BREAKING NEWS
'വിമർശന ശബ്ദങ്ങളെ ഭയപ്പെടുന്നുവോ? ജനാധിപത്യത്തിന് നാണക്കേടായ നടപടി, ലജ്ജാകരം'; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിമർശിച്ച് ശശി തരൂർ
13 Nov 2026
BREAKING NEWS
’ബസ് ചാർജ് വർധനയില്ല,വിദ്യാർഥികളുടെ കൺസെഷനും കൂട്ടില്ല’; ബസുടമകളുടെ ആവശ്യം തള്ളി മന്ത്രി; ’മക്കൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ രക്ഷിതാക്കളും കുടുങ്ങും’
13 Nov 2026
BREAKING NEWS
സ്കൂട്ടിയിലെത്തിയ രണ്ടംഗ സംഘം വീടിന്റെ ഗെയിറ്റ് മോഷ്ടിച്ചു, നഷ്ടപ്പെട്ടത് 5500 രൂപ വിലവരുന്ന ഗേറ്റ്
13 Nov 2026
BREAKING NEWS
‘പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, വയറുനിറയെ ഭക്ഷണം നൽകിയതിന് നന്ദി’... പഠനകാലത്ത് ഭക്ഷണം നൽകിയ കുട്ടിയുടെ പാത്രത്തിൽ അഭിമന്യു വച്ച കുറിപ്പിന്റെ ഫോട്ടോ കോടതിയിൽ ഹാജരാക്കി കെഎസ്‌യു ഭാരവാഹി തംജത്ത്!! സംഭവദിവസം രാത്രി ഒന്നാം പ്രതി മുഹമ്മദ് വിളിച്ചിരുന്നു. ബൈക്ക് എടുത്തു മാറ്റണമെന്നു പറഞ്ഞാണു വ...
13 Nov 2026