ബെംഗളൂരു: കർണാടകത്തിലെ ബെലഗാവിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. സ്റ്റാർ എയർലൈൻസിന്‍റെ ബെലഗാവി മുംബൈ വിമാനമാണ് നിലത്തിറക്കിയത്. സാങ്കേതിക തകരാറാണ് വിമാനം നിലത്തിറക്കാൻ കാരണം. വിമാനം പുറപ്പെട്ട് 15 മിനിറ്റിന് ശേഷമാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.