കൽപറ്റ: എൻഡി അപ്പച്ചൻ രാജിവെച്ചൊഴിഞ്ഞതിനു പിന്നാലെ ടിജെ ഐസക്കിനെ വയനാട് ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു. എഐസിസിയാണ് ഐസക്കിനെ ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തത്. നിലവിൽ കൽപറ്റ മുനിസിപ്പാലിറ്റി ചെയർമാനാണ് ടി ജെ ഐസക്.
അതേസമയം എമിലി ഡിവിഷനിൽ നിന്നുള്ള കൗൺസിലറാണ് ടി ജെ ഐസക്. പതിമൂന്ന് വർഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്. കെഎസ്യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ ശക്തമായ പിന്തുണയുള്ള നേതാവാണ് ഐസക്. കൂടാതെ ടി സിദ്ദിഖ് എംഎൽഎയുടെ പിന്തുണയും ഐസക്കിനുണ്ടായിരുന്നു. ഇന്നായിരുന്നു വയനാട് ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് എൻഡി അപ്പച്ചൻ രാജിവെച്ചത്.